'എപ്പോഴും പിന്തുണയ്ക്കുന്നവർ'; കമൽ ഹാസനൊപ്പമുള്ള ചിത്രവുമായി തൃഷ

തൂങ്കാ വനം എന്ന ചിത്രത്തിന് ശേഷം തൃഷയും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ്.
trisha
തൃഷinstagram

മണിരത്നം സംവിധാനം ചെയ്യുന്ന ത​ഗ് ലൈഫിന്റെ ചിത്രീകരണ തിരക്കുകളിലാണ് തൃഷയിപ്പോൾ. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകളും ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കമൽ ഹാസനും സിമ്പുവും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ കമൽ ഹാസനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് തൃഷ. ഇവർക്കൊപ്പം കോസ്റ്റ്യൂം ഡിസൈനർ അമൃത റാമും ഉണ്ട്.

തനിക്ക് എപ്പോഴും പ്രചോദനമാകുന്ന പിന്തുണ നൽകുന്നവർക്കൊപ്പം എന്നാണ് ചിത്രം പങ്കുവച്ച് തൃഷ കുറിച്ചിരിക്കുന്നത്. 2015 ൽ പുറത്തിറങ്ങിയ തൂങ്കാ വനം എന്ന ചിത്രത്തിന് ശേഷം തൃഷയും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ്. നായകൻ എന്ന ബ്ലോക്ക്ബസ്റ്ററിന് പിറന്ന് 36 വർഷങ്ങൾക്ക് ശേഷമാണ് ഉലകനായകനും മണിരത്നവും ഒന്നിക്കുന്നത്.

സന്യ മൽഹോത്ര, അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി, അഭിരാമി, നാസർ, പങ്കജ് ത്രിപാഠി, അലി ഫസൽ, ജോജു ജോർജ്, വൈയാപുരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജ് കമൽ ഇന്റർനാഷണലും മദ്രാസ് ടോക്കീസും റെഡ് ജെയിന്റ് മൂവീസും ചേർന്നാണ് ത​ഗ് ലൈഫ് നിർമ്മിക്കുന്നത്. ചിത്രം അടുത്ത വർഷം പ്രേക്ഷകരിലേക്കെത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

trisha
'ഞങ്ങള്‍ വർഷങ്ങളായി സുഹൃത്തുക്കൾ; വന്നതിന് ബാലകൃഷ്ണ ​ഗാരുവിന് നന്ദി'

എആർ റഹ്മാനാണ് സം​ഗീതമൊരുക്കുന്നത്. രവി കെ ചന്ദ്രനാണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. പൊന്നിയിൻ സെൽവന് ശേഷം മണിരത്നവും തൃഷയും വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മണിരത്നത്തിനൊപ്പമുള്ള തൃഷയുടെ നാലാമത്തെ ചിത്രം കൂടിയാണിത്. ചിരഞ്ജീവിയ്ക്കൊപ്പം വിശ്വംഭര എന്ന ചിത്രവും തൃഷയുടേതായി ഒരുങ്ങുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com