'കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ടു; ബിരിയാണിയേയും സംസ്ഥാന അവാർഡിനേയും കുപ്പയിൽ തള്ളിയതുപോലെ'

ബിരിയാണി സിനിമയിലൂടെ ലഭിച്ച അവാർഡ് വേണ്ടന്ന് വെക്കലായിരുന്നു യഥാർത്ഥ രാഷ്ട്രീയം എന്നാണ് ഹരീഷ് കുറിച്ചത്
kani kusruti, hareesh peradi
കനി കുസൃതി, ഹരീഷ് പേരടിഫെയ്സ്ബുക്ക്

ബിരിയാണി സിനിമയിൽ അഭിനയിച്ചത് സാമ്പക്കിര ഭദ്രതയ്ക്കു വേണ്ടിയാണെന്ന നടി കനി കുസൃതിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. കടുത്ത രാഷ്ട്രിയമായ അഭിപ്രായ വിത്യാസമുള്ള ബിരിയാണി സിനിമയിലൂടെ ലഭിച്ച അവാർഡ് വേണ്ടന്ന് വെക്കലായിരുന്നു യഥാർത്ഥ രാഷ്ട്രീയം എന്നാണ് ഹരീഷ് കുറിച്ചത്. കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനേയും കുപ്പതൊട്ടിയിൽ തള്ളിയതുപോലെയായെന്നും താരം കുറ്റപ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

രാഷ്ട്രിയമായ അഭിപ്രായ വിത്യാസമുണ്ടെങ്കിലും ജീവിക്കാൻ വേണ്ടി "ബിരിയാണി" എന്ന സിനിമ ചെയ്യതു എന്ന കനിയുടെ പ്രസ്താവനയുടെ സത്യസന്ധതയെ നൂറല്ല നുറ്റിയൊന്നു ശതമാനവും ഉൾക്കൊള്ളുന്നു..പക്ഷെ രാഷ്ട്രീയ അഭിപ്രായ വിത്യാസമുള്ള ബിരിയാണി എന്ന സിനിമയുടെ പേരിൽ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു?..കടുത്ത രാഷ്ട്രിയമായ അഭിപ്രായ വിത്യാസമുള്ള ആ സിനിമയുടെ അവാർഡ് വേണ്ടന്ന് വെക്കലായിരുന്നു യഥാർത്ഥ രാഷ്ട്രീയം..അഥവാ രാഷ്ട്രീയ ബോധം..അതല്ല നല്ല നടിക്കുള്ള സംസ്ഥാന അവാർഡിന്റെ തുകയാണ് കനിയെ ആകർഷിച്ചതെങ്കിൽ അത് തുറന്ന് പറയണമായിരുന്നു...ഇതിപ്പോൾ കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനേയും കുപ്പതൊട്ടിയിൽ തള്ളിയതുപോലെയായി..നീതി ബോധമുള്ള മനുഷ്യരും ഇൻഡ്യൻ ഭരണഘടനയും അന്തസ്സോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണ് രാഷ്ട്രീയം..അല്ലാതെ രാഷ്ട്രിയം പണവും പ്രശ്സതിയും നിറക്കാനുള്ള ഒരു തണ്ണീർമത്തൻ സഞ്ചിയല്ല..ആശംസകൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com