'സുഹൃത്തുക്കളായി തുടരും'; മലൈകയും അർജുൻ കപൂറും വേർപിരിഞ്ഞെന്ന് റിപ്പോർട്ടുകൾ‌

ഇത് സംബന്ധിച്ച് മലൈകയോ അർജുനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Malaika Arora
മലൈകinstagram

ബോളിവുഡിന്റെ പ്രിയപ്പെട്ട പ്രണയ ജോഡികളായിരുന്നു മലൈക അറോറയും അർജുൻ കപൂറും. താരങ്ങൾ ഒന്നിച്ചുള്ള അവധിയാഘോഷങ്ങളുടേയും പാർട്ടികളിൽ പങ്കെടുക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. എന്നാലിപ്പോൾ ഇരുവരും വേർപിരിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം.

വർഷങ്ങളായി വളരെ അടുപ്പത്തിലായിരുന്നു ഇരുവരും. എന്നാൽ ഇത് സംബന്ധിച്ച് മലൈകയോ അർജുനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2019 ലായിരുന്നു തങ്ങൾ പ്രണയത്തിലാണെന്ന വിവരം താരങ്ങൾ വെളിപ്പെടുത്തിയത്. 'മലൈകയും അർജുനും തമ്മിൽ വളരെ സ്പെഷ്യലായ ഒരു ബന്ധത്തിലായിരുന്നു.

സൗഹൃദം നിലനിർത്തിക്കൊണ്ടു തന്നെ അവരിപ്പോൾ വേർപിരിയാൻ തീരുമാനമെടുത്തു. ഇക്കാര്യത്തിൽ പരസ്പര ബഹുമാനം നിലനിർത്തിക്കൊണ്ട് ഇരുവരും മൗനം പാലിക്കും. ഇരുവരും നല്ല സുഹൃത്തുക്കളായി തുടരും. വളരെ സ്നേഹത്തോടെ മുന്നോട്ട് പോയിരുന്ന ഒരു ബന്ധം നിർഭാ​ഗ്യവശാൽ അവസാനിപ്പിക്കേണ്ടതായി വന്നു.

അതിനർഥം അവർക്കിടയിൽ മോശമായ കാര്യങ്ങൾ നടന്നു എന്നല്ല. അവർ പരസ്പരം വളരെയധികം ബഹുമാനിക്കുന്നു. രണ്ട് വഴിയിലേക്ക് നീങ്ങുമ്പോഴും അതേ ബഹുമാനവും സ്നേഹവും നിലനിർത്തും. വൈകാരികമായ ഈ സന്ദർഭത്തിൽ അവർക്ക് അവരുടേതായ സെപ്‌യ്സ് നൽകണ'മെന്നും താരങ്ങളുടെ അടുത്തവൃത്തങ്ങൾ അറിയിച്ചതായി പിങ്ക്‌വില്ല റിപ്പോർ‌ട്ട് ചെയ്തു.

പ്രായ വ്യത്യാസത്തെത്തുടർന്ന് നിരവധി ട്രോളുകൾക്കും പരിഹാസങ്ങൾക്കും ഇരുവരും വിധേയരായിട്ടുണ്ട്. അർ‌ജുനേക്കാൾ 12 വയസിന് മുതിർന്നതാണ് മലൈക. 2018 ൽ ഒരു ഫാഷൻ ഷോയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയത്. മലൈകയുടെ 45-ാം പിറന്നാൾ കൂടിയായിരുന്നു അന്ന്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Malaika Arora
'സൂര്യ 44' തുടങ്ങുന്നതിന് മുൻപ് ക്ഷേത്ര ദർശനം നടത്തി താരം, ചിത്രീകരണം ആൻഡമാനിൽ

പിന്നീട് പ്രണയത്തിലാണെന്ന് താരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വർഷം മുതലാണ് താരങ്ങൾ വേർപിരിഞ്ഞുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്. രോഹിത്ത് ഷെട്ടിയുടെ സിങ്കം എ​ഗെയെൻ, നോ എൻട്രി 2 എന്നീ ചിത്രങ്ങളാണ് അർജുന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മലൈക സിനിമയിൽ നിന്ന് ഇപ്പോൾ ഇടവേളയെടുത്തിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com