ആ രഹസ്യം പുറത്തുവന്നു!, പാർവതിക്കൊപ്പം ഉർവശി; ഉള്ളൊഴുക്ക് പോസ്റ്റർ

ക്രിസ്റ്റോ ടോമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്
Ullozhukku
ഉള്ളൊഴുക്ക് പോസ്റ്റർ പുറത്ത്

പാർവതി തിരുവോത്തും ഉർവശിയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഉള്ളൊഴുക്ക് എന്നാണ് പേര് നൽകിയിരിക്കുന്നത്.

Ullozhukku
'കാര്യങ്ങള്‍ അറിയാതെ നൊമ്പരപ്പെടുത്താന്‍ ശ്രമിച്ചവരോട് പരിഭവമില്ല'; വ്യാജ വാര്‍ത്തയില്‍ ആശ ശരത്ത്

വീടിനുമുന്നിലെ വെള്ളക്കെട്ടിൽ മഴയത്ത് നിൽക്കുന്ന പാർവതിയേയും ഉർവശിയേയുമാണ് പോസ്റ്ററിൽ കാണുന്നത്. നുണകൾ മുങ്ങിപ്പോകും രഹസ്യങ്ങൾ പൊങ്ങിവരും എന്ന ഹാഷ്ടാ​ഗിലാണ് ചിത്രം. 'രഹസ്യങ്ങൾ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും' എന്ന വാചകങ്ങളോടുകൂടിയ പാർവതിയുടെ കഴിഞ്ഞ ദിവസത്തെ പോസ്റ്റ് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.

സുഷിൻ ശ്യാമാണ് ചിത്രത്തിന് സം​ഗീതം നൽകിയിരിക്കുന്നത്. ക്രിസ്റ്റോ ടോമി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജൂൺ 21ന് ചിത്രം റിലീസ് ചെയ്യും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവ് റോണി സ്‌ക്രുവാലയാണ് നിര്‍മാതാക്കളില്‍ ഒരാള്‍. ഹണി ട്രെഹാന്‍, അഭിഷേക് ചുബെ എന്നിവരാണ് മറ്റു നിര്‍മാതാക്കള്‍. കൂടത്തായി കേസ് ആസ്പദമാക്കി നെറ്റ്ഫിക്‌സ് സംപ്രേഷണം ചെയ്ത കറി ആന്‍ഡ് സയനൈഡ് എന്ന വെബ്‌സീരിസിന്റെ സംവിധാകന്‍ കൂടിയാണ് ക്രിസ്റ്റോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com