Mookuthi Amman
മൂക്കുത്തി അമ്മൻinstagram

മൂക്കുത്തി അമ്മനാകാൻ നയനില്ല, പകരമെത്തുക ഈ നടി

2020 ൽ ആണ് മൂക്കുത്തി അമ്മൻ പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

ആർജെ ബാലാജി സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു മൂക്കുത്തി അമ്മൻ. ചിത്രം പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണമാണ് നേടിയത്. ഫാന്റസി കോമഡിയായെത്തിയ ചിത്രം ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. മൂക്കുത്തി അമ്മൻ എന്ന ടൈറ്റിൽ കഥാപാത്രമായി നയൻതാരയാണ് ചിത്രത്തിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ രണ്ടാം ഭാ​ഗത്തിൽ നയൻതാരയ്ക്ക് പകരം തൃഷ ആയിരിക്കും മൂക്കുത്തി അമ്മനാവുക എന്നാണ് പുറത്തു വരുന്ന വിവരം. 2020 ൽ ആണ് മൂക്കുത്തി അമ്മൻ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഉർവശി, സ്മൃതി വെങ്കട്ട്, മധു മൈലാങ്കോടി, അഭിനയ, മൗലി, അജയ് ഘോഷ്, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Mookuthi Amman
വിജയ് സേതുപതി തിരയുന്ന ലക്ഷ്മി ആര് ? ആകാംക്ഷ നിറച്ച് 'മഹാരാജ' ട്രെയ്‌ലർ

ആർജെ ബാലാജിക്കൊപ്പം എൻജെ ശരവണനാണ് ചിത്രം സംവിധാനം ചെയ്തത്. മൂക്കുത്തി അമ്മൻ 2 വിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം. വളരെ കഷ്ടപ്പെട്ട് ജീവിതം നയിക്കുന്ന യുവാവിന് മുൻപിൽ അവരുടെ കുടുംബ ദേവതയായ മൂക്കുത്തി അമ്മൻ പ്രത്യക്ഷപ്പെടുന്നതും പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com