കേദാര്‍നാഥിലും ബദരിനാഥിലും ദര്‍ശനം നടത്തി രജനീകാന്ത്

ആത്മീയ യാത്രയിലുടെ നവ്യാനുഭവങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം യാത്രകള്‍ തുടരാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്ന് രജനീകാന്ത് പറഞ്ഞത്
Rajinikanth Offers Prayers At Kedarnath And Badrinath Shrines
കേദാര്‍നാഥിലും ബദരിനാഥിലും ദര്‍ശനം നടത്തി രജനീകാന്ത്എഎന്‍ഐ

ഡെറാഢൂണ്‍: കേദാര്‍നാഥിലും ബദരിനാഥിലും ക്ഷേത്രദര്‍ശനം നടത്തി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. ആത്മീയ യാത്രയിലുടെ നവ്യാനുഭവങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം യാത്രകള്‍ തുടരാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്ന് രജനീകാന്ത് പറഞ്ഞത്. ഇത്തവണയും തനിക്ക് പുതിയ അനുഭവങ്ങള്‍ ലഭിക്കുമെന്നും ഇത്തരം യാത്രകള്‍ തന്റെ വളര്‍ച്ചയെ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന് മുഴുവന്‍ ആത്മീയത ആവശ്യമാണ്. അത് എല്ലാവര്‍ക്കും പ്രധാനമാണ്. ആത്മീയതയെന്നതുകൊണ്ട് അര്‍ഥമാക്കുന്നത് സമാധാനം അനുവഭിക്കുകയെന്നതാണ്. അടിസ്ഥാനപരമായി അതില്‍ ദൈവവിശ്വാസവും ഉള്‍പ്പെടുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അടുത്തിടെ രജനികാന്ത് അബുദാബിയിലെ ഹിന്ദുക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരുന്നു. പുതിയ ചിത്രമായ വേട്ടയ്യന്‍ ഷൂട്ടിങ് കഴിഞ്ഞതിന് പിന്നാലെയാണ് ഹിമാലയം യാത്രനടത്തിയത്. ചിത്രത്തില്‍ രജനിക്കൊപ്പം അമിതാഭ് ബച്ചനും പ്രധാനവേഷത്തിലെത്തുന്നു. വര്‍ഷം തോറും രജനി ഹിമാലയ യാത്ര നടത്താറുണ്ട്.

Rajinikanth Offers Prayers At Kedarnath And Badrinath Shrines
ഹന്നാ അലക്സാണ്ടറായി ഹന്നാ റെജി കോശി; 'ഡിഎൻഎ' ജൂൺ 14 ന് എത്തും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com