വിജയ് സേതുപതി തിരയുന്ന ലക്ഷ്മി ആര് ? ആകാംക്ഷ നിറച്ച് 'മഹാരാജ' ട്രെയ്‌ലർ

കുരങ്ങ് ബൊമ്മൈ ഒരുക്കിയ നിതിലൻ സ്വാമിനാഥനൊപ്പമാണ് വിജയ് സേതുപതിയുടെ 50-ാം ചിത്രം.
Vijay Sethupathi
വിജയ് സേതുപതി

തെന്നിന്ത്യയൊട്ടാകെ ആരാധകരുണ്ട് മക്കൾ സെൽവൻ വിജയ് സേതുപതിക്ക്. കുരങ്ങ് ബൊമ്മൈ ഒരുക്കിയ നിതിലൻ സ്വാമിനാഥനൊപ്പമാണ് വിജയ് സേതുപതിയുടെ 50-ാം ചിത്രമൊരുങ്ങുന്നത്. മഹാരാജ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ സിനിമ പ്രേക്ഷകർ ആവേശത്തിലായിരുന്നു.

ഇപ്പോഴിതാ മഹാരാജയുടെ ട്രെയ്‌‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ക്രൈം ആക്ഷൻ ത്രില്ലർ മോഡിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുകയെന്നാണ് ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‍‌‌ലർ നൽകുന്ന സൂചന. ഒരു ബാർബർ ഷോപ്പ് ഉടമയായിട്ടാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്.

അനുരാ​ഗ് കശ്യപ്, മംമ്ത മോഹൻദാസ്, അഭിരാമി, മണികണ്ഠൻ, ഭാരതിരാജ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. അജനീഷ് ലോക്‌നാഥ് ആണ് പശ്ചാത്തല സം​ഗീതമൊരുക്കുന്നത്. നിതിലൻ സാമിനാഥൻ തന്നെയാണ് തിരക്കഥയൊരുക്കുന്നതും. ദിനേശ് പുരുഷോത്തമൻ ആണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Vijay Sethupathi
'എപ്പോഴും പിന്തുണയ്ക്കുന്നവർ'; കമൽ ഹാസനൊപ്പമുള്ള ചിത്രവുമായി തൃഷ

സുധൻ സുന്ദരം, ജഗദീഷ് പളനിസാമി, കമൽ നയൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. അനുരാഗ് കശ്യപിൻ്റെ മൂന്നാമത്തെ തമിഴ് ചിത്രമാണ് മഹാരാജ. 2018 ൽ പുറത്തിറങ്ങിയ ഇമൈക്ക നൊടികൾ, ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ എന്നീ ചിത്രങ്ങളിൽ അനുരാ​ഗ് കശ്യപ് അഭിനയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com