നവംബർ തുടങ്ങുന്നതു തന്നെ ഒടിടിയിലെ വമ്പൻ റിലീസോടെയാണ്. ഓണം വിന്നറുകളായ അജയന്റെ രണ്ടാം മോഷണം ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. തിയറ്ററിൽ 50 ദിവസം വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെയാണ് എആർഎം ഒടിടിയിലേക്ക് എത്തുന്നത്. തമിഴ്, ഹിന്ദി ഭാഷകളിൽ നിന്നുൾപ്പടെ മികച്ച ചിത്രങ്ങളും ഈ ആഴ്ച പ്രേക്ഷകരിലേക്ക് എത്തും.
മലയാളത്തിൽ നിന്ന് ഓണം റിലീസായി എത്തി വമ്പൻ വിജയമായി മാറിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ടൊവിനോ തോമസ് മൂന്ന് വേഷങ്ങളിലാണ് ചിത്രത്തിലെത്തിയത്. വിജയകരമായി 50 ദിവസത്തെ തിയറ്റർ റണ്ണിനു ശേഷം ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. നവംബർ എട്ടിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. ജിതിൻ ലാൽ സംവിധാനം െചയ്ത സിനിമയ്ക്ക് സുജിത്ത് നമ്പ്യാരാണ് രചന നിർവഹിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംയ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനൊപ്പം യുജിഎം മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്.
2022ല്‍ റിലീസ് ചെയ്ത മിഥ്യ എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ഡ്രാമ സീരീസിന്റെ സീക്വലായാണ് മിഥ്യ: ദി ഡാര്‍ക് ചാപ്റ്റര്‍. രണ്ട് അര്‍ധസഹോദരിമാരുടെ ശത്രുതയെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഹുന ഖുറേഷി, അവന്തിക ധസ്സനി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. കപില്‍ ശര്‍മ സംവിധാനം ചെയ്തിരിക്കുന്ന സീരീസ് സീ 5ലൂടെ നവംബര്‍ ഒന്നു മുതല്‍ സ്ട്രീമിങ് ആരംഭിക്കും.
തമിഴ് താരം ജീവ പ്രധാന കഥാപാത്രമായി എത്തുന്ന സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ചിത്രം. കെജി ബാലസുബ്രഹ്മണി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രിയ ഭവാനി ശങ്കറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2013ല്‍ റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം കോഹറന്‍സിനെ ആസ്പദമാക്കിയാണ് ബ്ലാക്ക് ഒരുക്കിയത്. ഒക്ടോബര്‍ 11ന് തിയറ്ററില്‍ എത്തിയ ചിത്രം ബോക്‌സ് ഓഫിസില്‍ മികച്ച വിജയം നേടാനായി. നവംബര്‍ ഒന്നിന് ആമസോണ്‍ പ്രൈമിലൂടെ റിലീസിന് എത്തും.
പൊളിറ്റിക്കല്‍ ത്രില്ലര്‍ സീരീസാണ് ദി ഡിപ്ലോമാറ്റ്. കെറി റസ്സല്‍ അവതരിപ്പിച്ച യുഎസ് അംബാസഡര്‍ കേറ്റ് വെയ്‌ലറിന്റെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമാണ് സീരീസില്‍ പറയുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെ ഒക്ടോബര്‍ 31 മുതല്‍ സീരീസ് സ്ട്രീമിങ് ആരംഭിച്ചു.
അനുപം ഖേറിനെ പ്രധാന കഥാപാത്രമാക്കി അക്ഷയ് റോയ് സംവിധാനം ചെയ്ത ചിത്രം. 69ാം വയസില്‍ ട്രയാത്തലോണ്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന 69 വയസുകാരന്റെ ജീവിത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. നെറ്റ്ഫ്‌ളിക്‌സിലൂടെ നവംബര്‍ എട്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
കരീന കപൂറിനെ പ്രധാന കഥാപാത്രമാക്കി ഹന്‍സെല്‍ മെഹ്ത സംവിധാനം ചെയ്ത ചിത്രം. ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ ബ്രിട്ടീഷ് ഇന്ത്യന്‍ ഡിറ്റക്റ്റീവിന്റെ വേഷത്തിലാണ് കരീന എത്തുന്നത്. കുഞ്ഞിനെ നഷ്ടപ്പെട്ടതിനു പിന്നാലെ 10 വയസുകാരന്റെ മരണം അന്വേഷിക്കാന്‍ എത്തുന്ന ഡിറ്റക്റ്റീവായാണ് കരീന വേഷമിടുന്നത്. സെപ്റ്റംബര്‍ 13നാണ് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്തത്. നെറ്റ്ഫ്‌ളിക്‌സിലൂടെ നവംബര്‍ എട്ടിന് റിലീസ് ചെയ്യും.
വെങ്കിടേഷ് സിഡി എഴുതി സംവിധാനം ചെയ്ത മലയാളം മിസ്റ്ററി ത്രില്ലര്‍ ചിത്രം. ലിയോണ ലിഷോയ്, പ്രശാന്ത് മുരളി എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ചിത്രം മനോരമ മാക്‌സിലൂടെ ഒക്ടോബര്‍ 31ന് സ്ട്രീമിങ് ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക