കാമുകി സബ ആസാദിന് പിറന്നാള്‍ ആശംസകളുമായി ബോളിവുഡ് നടന്‍ ഹൃത്വിത് റോഷന്‍. സബയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.
പിറന്നാള്‍ ആശംസകള്‍ സാ, നിന്നെ തന്നതിന് നന്ദി, 1.11.2024.- എന്നാണ് ഹൃത്വിക് റോഷന്‍ കുറിച്ചത്. വെക്കേഷന്‍ ദിനങ്ങളില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. ഇരുവരും ഒന്നിച്ചുള്ള മനോഹരമായ നിമിഷങ്ങളാണ് ചിത്രത്തിലുള്ളത്. ഒന്നിച്ച് സൈക്കിള്‍ സവാരി നടത്തുന്നതും ഷോപ്പിങ് ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ചിത്രങ്ങളിലുണ്ട്. നിരവധി പേരാണ് സബയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
നടിയും ഗായികയുമായ സബ ആസാദുമായി ഏറെ നാളായി പ്രണയത്തിലാണ് ഹൃത്വിക് റോഷന്‍. ഇന്റീരിയര്‍ ഡിസൈനറായ സൂസന്നെ ഖാനുമായി വേര്‍പിരിഞ്ഞ ശേഷമാണ് ഹൃത്വിക് സബയെ പ്രണയിക്കുന്നത്. സബയ്ക്കും കുടുംബത്തിനുമൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഫൈറ്ററിലാണ് ഹൃത്വിക്കിനെ അവസാനമായി കണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക