ചെമ്മീന്‍ ബിരിയാണിയുണ്ടാക്കുന്നതിന്റെ വിഡിയോ പങ്കുവച്ച് നടി നവ്യ നായര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയാണ് തന്നെ ബിരിയാണിയുണ്ടാക്കാന്‍ പഠിപ്പിച്ചത് എന്നാണ് നവ്യ നായര്‍ പറയുന്നത്. താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പങ്കുവച്ചത്.
മട്ടന്‍ ബിരിയാണിയും ചിക്കന്‍ ബിരിയാണിയുമുണ്ടാക്കാന്‍ എന്നെ പഠിപ്പിച്ച് തന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്കിളിന്റെ വൈഫ് കമല ആന്റിയാണ്. അവരുടെ വീട്ടില്‍ പോയപ്പോള്‍ ആന്റിയുടെ ചെമ്മീന്‍ ഫ്രൈ ഞാന്‍ കഴിച്ചു. ഒരു രക്ഷയില്ലാത്ത ടേസ്റ്റാണ്. ഞാന്‍ അത് എഴുതി വാങ്ങിച്ചു. അത് ഞാന്‍ ട്രൈ ചെയ്ത് സക്‌സസ് ആയി. ആ ബിരിയാണിയുടേയും ചെമ്മീന്റേയും റെസിപ്പി ചേര്‍ത്ത് ഞാന്‍ ഉണ്ടാക്കിയെടുത്ത ബിരിയാണിയാണ് ഇത്.- നവ്യ നായര്‍ പറഞ്ഞു.
ഏറെ നാളിനു ശേഷമാണ് താന്‍കുക്കിങ് ചെയ്യുന്നത് എന്നാണ് നവ്യ പറയുന്നത്. ഡാന്‍സ് ക്ലാസും മറ്റുമായി താന്‍ തിരക്കിലാണ് എന്നാണ് താരം പറയുന്നത്. തേങ്ങ ചട്‌നിക്കൊപ്പമാണ് താരം ബിരിയാണി വിളമ്പിയത്. കുടുംബത്തിനൊപ്പം താരം ബിരിയാണി കഴിക്കുന്നതും വിഡിയോയിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക