ഇന്നലെയാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്‍ 59ാം പിറന്നാള്‍ ആഘോഷിച്ചത്. ആരാധകര്‍ക്കൊപ്പം സമയം ചെലവഴിച്ചുകൊണ്ടാണ് താരം പിറന്നാള്‍ ആഘോഷമാക്കിയത്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരം മറുപടി നല്‍കുകയായിരുന്നു. ഇപ്പോള്‍ ശ്രദ്ധനേടുന്നത് മക്കളെക്കുറിച്ചുള്ള താരത്തിന്റെ മറുപടിയാണ്.
മക്കളായ ആര്യനും സുഹാനയും അബ്‌റാമും വഴക്കിട്ടാല്‍ ആരുടെ ഭാഗത്തു നില്‍ക്കും എന്നായിരുന്നു താരത്തിന്റെ ചോദ്യം. തന്റെ മക്കള്‍ വഴക്കിടാറില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. ഇവര്‍ ഇതുവരെ വഴക്കിടാത്തത്് എനിക്ക് എപ്പോഴും അസാധാരണമായി തോന്നാറുണ്ട്. അവര്‍ ഭാവിയിലും വഴക്കിടില്ല എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ സ്വത്ത് വിഭജനമൊക്കെ പ്രശ്‌നത്തിലാകും.- ഷാരുഖ് ഖാന്‍ പറഞ്ഞു.
മക്കളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് നമ്മുടെ ക്ഷമ കൂടുമെന്നും താരം കൂട്ടിച്ചേര്‍ത്തു. അവര്‍ക്കെന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഞാന്‍ അവിടെയുണ്ടാകും. ക്ഷമാശീലമാണ് ഞാന്‍ എന്റെ കുടുംബത്തില്‍ നിന്ന് പഠിച്ച ഒരുകാര്യം.- താരം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക