കമ്പിത്തിരി പാക്കറ്റിൽ സ്വന്തം ഫോട്ടോ കണ്ട് തുള്ളിച്ചാടി ബോളിവുഡ് താരം അനന്യ പാണ്ഡെ. കമ്പിത്തിരി പാക്കറ്റിൽ പടംവരിക എന്നത് തന്റെ സ്വപ്നമായിരുന്നു എന്നാണ് താരം പറയുന്നത്. ദീപാവലി ആഘോഷത്തിനിടെയാണ് രസകരമായ സംഭവമുണ്ടായത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
അനന്യയുടെ കസിനും ഇൻസ്റ്റഗ്രാം സെലിബ്രിറ്റിയുമായ അലന്നയുടെ ദിപാവലി വ്ലോഗിലാണ് താരത്തിന്റെ വിഡിയോയുള്ളത്. വഴിയിൽ നിന്ന് പടക്കം വാങ്ങുന്നതിനിടെ അനന്യയുടെ മുഖമുള്ള കമ്പിത്തിരി ഇവർ കാണുകയും അത് വാങ്ങിക്കുകയുമായിരുന്നു. തുടർന്ന് അനന്യയെ ഇത് കാണിച്ചു.
വളരെ ആവേശ ഭരിതയായാണ് അനന്യയെ കാണുന്നത്. കമ്പിത്തിരി പാക്കറ്റിൽ തന്റെ പടം വരിക എന്നത് തന്റെ സ്വപ്നമായിരുന്നു എന്ന് പറഞ്ഞ താരം അത് അമ്മയേയും മറ്റ് ബന്ധുക്കളേയും വിളിച്ച് കാണിക്കുകയായിരുന്നു. തന്റെ ബന്ധുക്കൾ തന്നെ പ്രത്യേകം തയാറാക്കിയ പായ്ക്കറ്റ് ആണോ ഇതെന്ന് സംശയത്തോടെ അനന്യ ചോദിക്കുന്നുണ്ട്. കമ്പിത്തിരി പാക്കറ്റിനൊപ്പം ഫോട്ടോ എടുക്കുന്ന അനന്യയേയും വിഡിയോയിൽ കാണാം. എന്തായാലും ആരാധകരുടെ മനം കവരുകയാണ് വിഡിയോ. കമ്പിത്തിരി പാക്കറ്റിൽ പടം വരാൻ ആഗ്രഹിക്കുന്ന മറ്റൊരു നടിയുണ്ടാവില്ല എന്നാണ് ആരാധകരുടെ കമന്റ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക