ബംഗളൂരു: ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ എന്ന് പറഞ്ഞുകൊണ്ട് സൂപ്പര്‍താരം സല്‍മാന്‍ ഖാന് നേരെ വധഭീഷണി മുഴക്കിയ ആള്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശിയായ ബികാറാം ജലറാം ബിഷ്‌ണോയെ ആണ് കര്‍ണാടകയില്‍ നിന്ന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
നവംബര്‍ അഞ്ചിന് മുംബൈ ട്രാഫിക് പൊലീസിനാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്. ഇത് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനാണ്. സല്‍മാന്‍ ഖാന്‍ ജീവനോടെ ഇരിക്കണമെങ്കില്‍ അദ്ദേഹം ഞങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് ചോദിക്കുകയോ അഞ്ച് കോടി രൂപ നല്‍കുകയോ വേണം. ഇത് ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ സംഘം ഇപ്പോഴും ആക്റ്റീവാണ്.- എന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്.
ഭീഷണി ലഭിച്ചതിനു പിന്നാലെ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് കര്‍ണാടകയില്‍ നിന്ന് ഇയാള്‍ അറസ്റ്റിലാവുന്നത്. 32കാരനായ ബികാറാം ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനാണെന്നാണ് അവകാശപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക