വെബ്സീരീസിലൂടെ മലയാളികളുടെ മനം കവർന്നവരാണ് കരിക്ക് ടീം. ഇവരുടെ കണ്ടന്റുകൾ എല്ലാം പുറത്തിറങ്ങി മണിക്കൂറുകൾക്കകം ട്രെൻഡിങ്ങാവാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് കരിക്ക് ടീമിന്റെ പാട്ടാണ്. കരിക്ക് ടീമിലെ തന്നെ ഏറ്റവും ആരാധകരുള്ള അനു അനിയനും ശബരീഷുമാണ് പാട്ട് പാടി അമ്പരപ്പിച്ചത്.
ഓർഡിനറി എന്ന ചിത്രത്തിൽ വിദ്യാസാഗർ ഈണം പകർന്ന 'സുൻ സുൻ സുന്ദരി' എന്നു തുടങ്ങുന്ന പാട്ടാണ് ഇവർ പാടിയത്. ശബരീഷിനും അനുവിനുമൊപ്പം അതുൽ സുബ്രഹ്മണ്യനും ഇവർക്കൊപ്പമുണ്ട്. ഒക്ടോബർ 21ലെ മനോഹരമായ ഓർമ എന്ന അടിക്കുറിപ്പിൽ അനു അനിയൻ ആണ് വിഡിയോ പോസ്റ്റ് ചെയ്തത്. ചൂളം മൂളിക്കൊണ്ടാണ് ഇവർ പാട്ടിലേക്ക് വന്നത്.
മികച്ച അഭിപ്രായമാണ് പാട്ടിന് ലഭിക്കുന്നത്. മൂന്നു പേരെയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. അഭിനയത്തിൽ മാത്രമല്ല പാട്ടിലും ഇവർ പുലികളാണല്ലോ എന്നാണ് ആരാധകരുടെ കമന്റ്. ഗായകൻ ഡബ്സിയും ഇവരെ പ്രശംസിച്ചുകൊണ്ട് എത്തി. ഹറിഞ്ഞില്ലാ... ആരും പറഞ്ഞില്ലാ- എന്നായിരുന്നു ഗാനരചയിതാവ് വിനായക് ശശിധരന്റെ കമന്റ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക