ഈ ആഴ്ച ഒടിടി പ്രേക്ഷകര്‍ക്ക് ചാകരയാണ്. വമ്പന്‍ പ്രതീക്ഷയോടെ എത്തിയ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഉള്‍പ്പടെയാണ് ഒടിടിയിലേക്ക് എത്തുന്നത്. ജൂനിയര്‍ എന്‍ടിആറിന്റെ ദേവരയും രജനീകാന്തിന്റെ വേട്ടയ്യയും തിയറ്റര്‍ റണ്ണിന് പിന്നാലെ ഒടിടി റിലീസിന് ഒരുങ്ങുകയാണ്.
ഏറെ പ്രതീക്ഷയോടെ തിയറ്ററില്‍ എത്തിയ ചിത്രമാണ് ജൂനിയര്‍ എന്‍ടിആറിന്റെ ദേവര: പാര്‍ട്ട് വണ്‍. വന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് തിയറ്ററില്‍ നിന്ന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. ആക്ഷന്‍ ഡ്രാമ ചിത്രത്തില്‍ സെയ്ഫ് അലി ഖാനും ജാന്‍വി കപൂറുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബര്‍ എട്ടിന് നെറ്റ്ഫഌക്‌സിലൂടെ സ്ട്രീമിങ് ആരംഭിക്കും.
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനായി എത്തിയ ചിത്രം അമിതാഭ് ബച്ചനൊപ്പം മഞ്ജു വാര്യര്‍ ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. രജനീകാന്ത് പൊലീസ് വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ജ്ഞാനവേല്‍ ആണ്. ആമസോണ്‍ പ്രൈമിലൂടെ നവംബര്‍ എട്ടിന് സ്ട്രീമിങ് ആരംഭിക്കും.
വരുണ്‍ ധവാനും സാമന്തയും പ്രധാന കഥാപാത്രങ്ങളായി എത്തിയ സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ സീരീസ്. രാജ് ആന്‍ഡ് ഡികെ ആണ് സീരീസ് സംവിധാനം ചെയ്തത്. അമേരിക്കന്‍ ടെലിവിഷന്‍ സീരീസിന്റെ സ്പിന്‍ ഓഫ് ആയാണ് ഇത് എത്തിയത്. ആമസോണ്‍ പ്രൈമിലൂടെ നവംബര്‍ ആറിന് സ്ട്രീമിങ് ആരംഭിച്ചു.
അല്‍ ജോബി സംവിധാനം ചെയ്ത മലയാളം ക്രൈം ത്രില്ലര്‍ ചിത്രം. ജോയ്‌സ് ജോസ് പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ബിബിന്‍ ജോര്‍ജ് ഷാജു ശ്രീധര്‍, അലക്‌സാണ്ടര്‍ പ്രസാദ്, നരേന്‍ , അസീസ് നെടുമങ്ങാട്, റോണി ഡേവിഗ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രം നവംബര്‍ എട്ട് മുതല്‍ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും.
കോളിന്‍ ഹോവറിന്റെ ബെസ്റ്റ് സെല്ലര്‍ നോവല്‍ ഇറ്റ് എന്‍ഡ്‌സ് വിത്ത് അസ് ആസ്പദമാക്കി ഒരുക്കിയ ചിത്രം. ബ്ലേക് ലൈവ്‌ലി, ബല്‍ഡോനി, ബ്രാന്‍ഡന്‍ സ്‌ക്ലെനര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിര്രുന്നത്. റൊമാന്റിക് ഡ്രാമ ഇഷ്ടപ്പെടുന്നവര്‍ക്കുള്ളതാണ് ചിത്രം. നെറ്റ്ഫഌക്‌സിലൂടെ നവംബര്‍ ഒന്‍പതിന് സ്ട്രീമിങ് ആരംഭിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക