ക്രിക്കറ്റ് താരം കെ എല്‍ രാഹുലും നടി അതിയ ഷെട്ടിയും ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരദമ്പതികള്‍ തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. അടുത്ത വര്‍ഷം കുഞ്ഞ് ജനിക്കും എന്നാണ് ഇരുവരും അറിയിച്ചത്.
ഞങ്ങളുടെ മനോഹരമായ അനുഗ്രഹം ഉടന്‍ വരുന്നു, 2025.- എന്നാണ് പോസ്റ്റില്‍ കുറിച്ചത്. പിന്നാലെ ഇരുവര്‍ക്കും ആശംസകളുമായി ബോളിവുഡ് താരങ്ങള്‍ എത്തി. അനുഷ്‌ക ശര്‍മ, ആലിയ ഭട്ട്, സാമന്ത, അര്‍ജുന്‍ കപൂര്‍ സൊനാക്ഷി സിന്‍ഹ, ശോഭിത ധുലിപാല തുടങ്ങിയ താരങ്ങള്‍ ആശംസകള്‍ അറിയിച്ച് കമന്റ് ചെയ്തു.
2023 ജനുവരിയിലാണ് അതിയയും രാഹുലും വിവാഹിതയായത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. മാര്‍ച്ചിലാണ് അതിയയുടെ അച്ഛനും നടനുമായ സുനില്‍ ഷെട്ടി മുത്തച്ഛനാവുന്നതിനെക്കുറിച്ച് സൂചന നല്‍കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക