സൂപ്പർഹിറ്റായി മാറിയ ചിന്താമണി കൊലക്കേസിനു ശേഷം വീണ്ടും വക്കീൽ വേഷത്തിൽ സുരേഷ് ഗോപി. ജെഎസ്കെ അഥവാ ജാനകി വെഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. വക്കീൽ കോട്ടണിഞ്ഞ് നിൽക്കുന്ന സുരേഷ് ഗോപിയാണ് പോസ്റ്ററിൽ.
അനുപമ പരമേശ്വരനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘നീതി നടപ്പിലാക്കും’ എന്ന അടിക്കുറിപ്പോടെ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ സുരേഷ് ഗോപി പങ്കുവെച്ചത്. ചിത്രം ഉടൻ തിയറ്ററിൽ എത്തുമെന്നും താരം അറിയിച്ചു. ഡേവിഡ് ആബേൽ ഡൊണോവൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
പ്രവീൺ നാരായണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മാധവ് സുരേഷ്, ശ്രുതി രാമചന്ദൻ, ദിവ്യാ പിള്ള, അസ്‌കർ അലി, ബൈജു സന്തോഷ്, യദു കൃഷ്ണൻ, രജത് മേനോൻ, അഭിഷേക് രവീന്ദ്രൻ, കോട്ടയം രമേശ്, ജയൻ ചേർത്തല എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. കോസ്മോസ് എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവേയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക