വീട് പൂട്ടിയ നിലയിൽ, ഫോൺ സ്വിച്ച് ഓഫ്: നടി കസ്തൂരി ഒളിവിൽ

ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന സമൻസ് നൽകാൻ പൊലീസ് എത്തിയപ്പോഴാണ് വീട് പൂട്ടി കടന്നു കളഞ്ഞ വിവരം അറിയുന്നത്
kasthuri
നടി കസ്തൂരിഫെയ്സ്ബുക്ക്
Published on
Updated on

ചെന്നൈ: തെലുങ്കർക്ക് എതിരെ അപകീർത്തി പരാമർശം നടത്തിയതിൽ കേസെടുത്തതിനു പിന്നാലെ നടി കസ്തൂരി ഒളിവിൽ. താരത്തിന്റെ വീട് പൂട്ടിയ നിലയിലാണ്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും താരം ആക്റ്റീവ് അല്ല എന്നാണ് റിപ്പോർട്ടുകൾ.

ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന സമൻസ് നൽകാൻ പൊലീസ് എത്തിയപ്പോഴാണ് വീട് പൂട്ടി കടന്നു കളഞ്ഞ വിവരം അറിയുന്നത്. ഹിന്ദു മക്കൾ കക്ഷിയുടെ പ്രകടനത്തെ അഭിസംബോധന ചെയ്തുള്ള കസ്തൂരിയുടെ പ്രസം​ഗമാണ് വൈറലായത്. തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി എത്തിയവരുടെ പിൻതലമുറക്കാരാണ് തെലുങ്കർ എന്നാണ് നടി പറഞ്ഞത്.

എന്നാൽ ഇത് വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപി അനുഭാവിയായ നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചുകൊണ്ട് സമൻസ് അയച്ചത്. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവായ താരം നവംബർ എട്ടിനാണ് അവസാന ട്വീറ്റ് പങ്കുവച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com