ഉലകനായകന്, ആണ്ടവര്‍... തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ഹാസന് വിളിപ്പേരുകള്‍ ഏറെയായിരുന്നു. എന്നാല്‍ ഇനി തന്നെ ഇത്തരം പേരുകളില്‍ വിളിക്കരുതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കമല്‍ ഇത് അറിയിച്ചത്.
''ഉലകനായകന്‍ പോലുള്ള വിശേഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് എപ്പോഴും സന്തോഷം തോന്നിയിരുന്നു. കലാകാരന്‍ കലയ്ക്ക് മുകളിലേക്ക് ഉയരാന്‍ പാടില്ല. എന്റെ കുറവുകളെക്കുറിച്ചും മെച്ചപ്പെടാനുള്ള ഉത്തരവാദിത്വവും മനസിലാക്കി എപ്പോഴും എളിമയോടെ തുടരാനാണ് ആഗ്രഹിക്കുന്നത്. അതിനാലാണ് വിശേഷണങ്ങളും സ്ഥാനപ്പെരുകളുമെല്ലാം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്'' കമല്‍ ഹാസന്‍ പറഞ്ഞു.
ഉലകനായകന് പകരമായി തന്നെ കമല്‍ ഹാസനെന്നോ കമല്‍ എന്നോ എകെ എന്നോ വിശേഷിപ്പിച്ചാല്‍ മതി. മനോഹരമായ കലയെ സ്‌നേഹിക്കുന്നവനായി നിങ്ങള്‍ക്കൊപ്പം തുടരാനും തന്റെ ലക്ഷ്യത്തോട് വിശ്വസ്തത പുലര്‍ത്താന്‍ വേണ്ടിയുമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നുമാണ് കമല്‍ ഹാസന്റെ കുറിപ്പില്‍ പറയുന്നത്. നേരത്തെ നടന്‍ അജിത് കുമാറും തന്റെ വിശേഷണങ്ങള്‍ ഒഴിവാക്കുന്നതായി അറിയിച്ചിരുന്നു. തല എന്നാണ് താരം അറിയപ്പെട്ടിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക