മഹാവതാർ എന്ന തന്റെ പുതിയ ചിത്രത്തിലൂടെ സിനിമാ പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് നടൻ വിക്കി കൗശൽ. പരശുരാമന്റെ കഥയാണ് ചിത്രം പറയുന്നത്. അമർ കൗശിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നിരിക്കുകയാണ്.
ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും മഹാവതാർ എന്നാണ് സൂചന. ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മഡോക്കുമായുള്ള വിക്കിയുടെ രണ്ടാമത്തെ ചിത്രമാണിത്. ഛാവ ആണ് വിക്കിയും മഡോക്കും ചേർന്നുള്ള ആദ്യ ചിത്രം.
'ചിരഞ്ജീവി പരശുരാമന്റെ കഥ. ധർമത്തിന്റെ നിത്യ യോദ്ധാവ്'- എന്നാണ് ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് നിർമാതാക്കൾ കുറിച്ചിരിക്കുന്നത്. സ്ത്രീ, ഭേഡിയ തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് അമർ കൗശിക്. അടുത്ത വർഷം ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.
ഛാവ എന്ന സിനിമയാണ് വിക്കിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്യുന്ന പീരിഡ് ഡ്രാമയിൽ മറാത്ത ചക്രവർത്തി ഛത്രപതി സംഭാജി മഹാരാജിൻ്റെ വേഷത്തിലാണ് വിക്കി എത്തുന്നത്. സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാർ എന്ന ചിത്രവും വിക്കിയുടേതായി വരാനുണ്ട്. ആലിയ ഭട്ട്, രൺബീർ കപൂർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക