ഫർഹാൻ അക്തർ സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡോൺ. ഷാരൂഖ് ഖാൻ നായകനായെത്തിയ ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. രണ്ട് ഭാഗങ്ങളാണ് ഇതുവരെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയത്. സിനിമയുടെ മൂന്നാം ഭാഗം അണിയറപ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഷാരൂഖ് ഖാന് പകരം രൺവീർ സിങ് ആണ് ഇത്തവണ ഡോണിനെ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
ചിത്രത്തെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. 12 ത് ഫെയിൽ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വിക്രാന്ത് മാസെയെ ചിത്രത്തിലെ വില്ലൻ വേഷത്തിനായി അണിയറപ്രവർത്തകർ സമീപിച്ചതായാണ് വിവരം. എന്നാൽ ഇതേക്കുറിച്ച് നിർമാതാക്കളുടെ ഭാഗത്തു നിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
സെക്ടർ 36 എന്ന ചിത്രത്തിൽ വിക്രാന്ത് മാസെ അവതരിപ്പിച്ച സൈക്കോ കില്ലർ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ദ് സബർമതി റിപ്പോർട്ട് എന്ന സിനിമയാണ് ഇനി വിക്രാന്തിന്റെതായി പുറത്തിറങ്ങാനുള്ളത്. 2011 ലാണ് ഡോൺ 2 പുറത്തിറങ്ങുന്നത്. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വിജയമായിരുന്നു.
ബൊമൻ ഇറാനി, പ്രിയങ്ക ചോപ്ര, കുണാൽ കപൂർ, ഓം പുരി എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ആദ്യ രണ്ട് ഭാഗങ്ങളുടെയും തുടർച്ചയല്ലാതെ ഒരു സ്പിരിച്വൽ സീക്വൽ പോലെയാണ് മൂന്നാം ഭാഗമൊരുങ്ങുന്നത്. കിയാരാ അദ്വാനിയാണ് സിനിമയിൽ നായികയായി എത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക