തമിഴ് സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ പ്രതീക്ഷയുണർത്തുന്ന ചിത്രങ്ങളിലൊന്നാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44. ചിത്രത്തിന്റെ ടൈറ്റിൽ അധികം വൈകാതെ തന്നെ അണിയറപ്രവർത്തകർ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റേതായി പുറത്തുവന്ന ഗ്ലിംപ്സ് വിഡിയോയ്ക്കും മികച്ച പ്രൊമോയ്ക്കുമെല്ലാം മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇപ്പോഴിതാ സൂര്യ 44നേക്കുറിച്ചുള്ള ഒരു വിവരം പങ്കുവച്ചിരിക്കുകയാണ് പൂജ. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര സെഷനിൽ മറുപടി പറയുകയായിരുന്നു താരം. സൂര്യ 44ല്‍ നിന്ന് എന്ത് പ്രതീക്ഷിക്കണം എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് മറുപടിയായി, 'കാര്‍ത്തിക് സുബ്ബരാജ് ഒരു ലവ് സ്റ്റോറിയെടുത്താല്‍ എങ്ങനെയിരിക്കും, അതാണ് സൂര്യ44' എന്നാണ് പൂജ ഹെഗ്‌ഡെ പറഞ്ഞത്. കൂടുതലൊന്നും പറയാനാകില്ലെന്നും അവര്‍ വിഡിയോക്കൊപ്പം കുറിച്ചു.
സൂര്യ 44 ഒരു ഗ്യാങ്സ്റ്റര്‍ ചിത്രമല്ലെന്നും നിറയെ ആക്ഷനുള്ള ഒരു ലവ് സ്റ്റോറി ആണെന്നും സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജ് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സൂര്യ - ജ്യോതികയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് സൂര്യ 44 നിര്‍മിക്കുന്നത്.
ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ജയറാമും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അടുത്തവർഷം ഏപ്രില്‍ 10 ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കങ്കുവയാണ് സൂര്യയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക