ശിവ - സൂര്യ കൂട്ടുകെട്ടിലെത്തിയ കങ്കുവ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വൻ ഹൈപ്പോടെയെത്തിയ ചിത്രം തിയറ്ററുകളിൽ വൻ പരാജയമായി മാറിയിരുന്നു. ബോളിവുഡ് നടി ദിഷ പഠാനിയായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. എന്നാൽ ചിത്രത്തിൽ കാര്യമായ റോളൊന്നും ദിഷയ്ക്ക് ഉണ്ടായിരുന്നില്ല. അഭിനയ പ്രാധാന്യമുള്ള കഥാപാത്രവുമായിരുന്നില്ല ദിഷയ്ക്ക് ചിത്രത്തിൽ ലഭിച്ചത്.
ചിത്രത്തിലെ യോലോ എന്ന ഗാനരംഗത്തിൽ താരം ഗ്ലാമറസ് ആയി എത്തുകയും ചെയ്തു. എന്നാൽ ചിത്രത്തിൽ അഭിനയിച്ചതിന് വൻ തുകയാണ് ദിഷ പ്രതിഫലമായി കൈപ്പറ്റിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തന്റെ കരിയറിലെ ഏറ്റവും ഉയർന്ന പ്രതിഫലമാണ് ചിത്രത്തിനായി ദിഷ വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അഞ്ച് കോടി രൂപയാണ് കങ്കുവയ്ക്കായി ദിഷ കൈപ്പറ്റിയിരിക്കുന്നത്. ബോളിവുഡ് താരം ബോബി ഡിയോളാണ് ചിത്രത്തിൽ വില്ലനായെത്തിയത്. ഇന്ത്യയിൽ ഇതുവരെ 42 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് പുറത്തുവരുന്ന വിവരം.
350 കോടി ബജറ്റിലായിരുന്നു കങ്കുവ ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ ചെലവേറിയ ചിത്രങ്ങളിൽ ഒന്നു കൂടിയായിരുന്നു കങ്കുവ. ഇതിന് മുൻപ് കൽക്കി 2892 എഡി എന്ന ചിത്രത്തിൽ പ്രഭാസിന്റെ നായികയായും ദിഷയെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക