മാസ് ആക്ഷന്‍ വേഷത്തില്‍ സിനിമാപ്രേമികളെ ഞെട്ടിക്കാന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. സെന്തില്‍ നല്ലസാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'റാക്കായി' സിനിമയുടെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങി. നയന്‍താരയുടെ സൂപ്പര്‍ആക്ഷനാണ് ടീസറില്‍ കാണുന്നത്. എതിരാളികളെ അരിവാളുകൊണ്ട് നേരിടുകയാണ് താരം.
യുദ്ധം പ്രഖ്യാപിച്ചു എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. ഛായാഗ്രഹണം ഗൗതം രാജേന്ദ്രന്‍. എഡിറ്റിങ് പ്രവീണ്‍ ആന്റണി. സ്റ്റണ്ട് സ്റ്റണ്ണര്‍ സാം. ആര്‍ട് ഡയറക്ടര്‍ എ. രാജേഷ്.
ഈ സിനിമയുടെ കോസ്റ്റ്യൂം ഡിസൈനര്‍ അനു വര്‍ദ്ധന്‍, ഏകന്‍ ഏകാംബരം, കോസ്റ്റ്യൂമര്‍ രാജന്‍, മേക്കപ്പ് പ്രകാശ്, വിഎഫ്എക്‌സ് സൂപര്‍വൈസര്‍ മോനീഷ്, വിഎഫ്എക്‌സ് ഹോക്‌സ് ഫോക്കസ്, ഓഡിയോഗ്രങി സുരെന്‍ ജി, സഹ സംവിധാനം ആര്‍ മുരുദേശന്‍, ജ്ഞാനരാജ്, ഹരി ഗോവിന്ദ്, ഗോകുല്‍ വേലുസാമി, മഹിരാജ്, ജയസൂര്യന്‍, ബാല വെല്‍സെന്‍ എന്നിവരുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക