കൊല്‍ക്കത്ത: ബംഗാളി നടി മൂണ്‍ മൂണ്‍ സെന്നിന്റെ ഭര്‍ത്താവ് ഭരത് ദേവ് വര്‍മ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നാണ് അന്ത്യം. 83 വയസായിരുന്നു. ചലച്ചിത്ര താരങ്ങളായ റൈമ സെന്‍, റിയ സെന്‍ എന്നിവര്‍ മക്കളാണ്.
ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ നടക്കുന്നതിനിടയില്‍ ബാലിഗഞ്ച് റോഡിലെ സ്വവസതിയിലാണ് മരണം.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വസതി സന്ദര്‍ശിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. മൂണ്‍ മൂണ്‍ സെന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കൂടിയായിരുന്നു. 1978ലാണ് മൂണ്‍ മൂണ്‍ സെന്‍ ദേവ് വര്‍മയെ വിവാഹം കഴിക്കുന്നത്. ത്രിപുരയിലെ രാജകുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക