എആർ റഹ്മാൻ - സൈറ ബാനു വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ റഹ്മാന്റെ ബാൻഡ് അംഗം മോഹിനി ഡേയും തന്റെ ദാമ്പത്യബന്ധം അവസാനിപ്പിച്ചുവെന്ന വാർത്ത പുറത്തുവിട്ടിരുന്നു. ഇതേത്തുടർന്ന് ഈ രണ്ട് വിവാഹമോചനങ്ങളും തമ്മിൽ ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ചർച്ചകളും തുടങ്ങി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൈറയുടെ അഭിഭാഷക വന്ദന ഷാ.
റഹ്മാന്‍ - സൈറ വേര്‍പിരിയലിന് ബേസിസ്റ്റ് മോഹിനി ഡേയുടെ വിവാഹമോചനവുമായി യാതൊരു ബന്ധവുമില്ലെന്ന് വന്ദന വ്യക്തമാക്കി. സൈറയുടേയും റഹ്മാന്റെയും വേർപിരിയൽ ഇരുവരുടെയും സ്വതന്ത്ര തീരുമാനത്താലാണെന്ന് അവർ കൂട്ടിച്ചേർത്തു. ‘എല്ലാ വിവാഹബന്ധങ്ങളിലും ഉയര്‍ച്ചകളും താഴ്ചകളുമുണ്ടാവും. മാന്യമായാണ് ആ ബന്ധം അവസാനിപ്പിച്ചത്. റഹ്മാനും സൈറയും പരസ്പരം പിന്തുണ തുടരും’ - വന്ദന ഷാ വ്യക്തമാക്കി.
റഹ്മാൻ - സൈറ വിവാഹമോചനത്തില്‍ സാമ്പത്തിക ഒത്തുതീര്‍പ്പുകളെക്കുറിച്ചോ നഷ്ട പരിഹാരങ്ങളെക്കുറിച്ചോ യാതൊരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും ബന്ധം വേര്‍പിരിയുന്നത് പരസ്പര ബഹുമാനത്തോടെയാണെന്നും അഭിഭാഷക പറഞ്ഞു. അതേസമയം, വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തുന്നതില്‍ നിന്ന് വന്ദന ഒഴിഞ്ഞുമാറി.
റഹ്മാനും സൈറയും പക്വമായാണ് വിവാഹമോചനത്തെ കൈകാര്യം ചെയ്തതെന്ന് വന്ദന ഷാ അഭിപ്രായപ്പെട്ടു. തീരുമാനം ലാഘവത്തോടെ എടുത്തതായിരുന്നില്ല. അവരുടേത് കാപട്യമുള്ള ബന്ധമായിരുന്നില്ലെന്നും വന്ദന ഒരു ഇംഗ്ലീഷ് വാർത്താ ചാനലിനോടു പ്രതികരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക