തെന്നിന്ത്യയിലൂടെ എത്തി പാന്‍ ഇന്ത്യന്‍ ലെവല്‍ അംഗീകാരം നേടിയെടുത്ത താരമാണ് സാമന്ത. താരത്തിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് നടിയുടെ ഒരു പഴയ വിഡിയോ അണ്.
ഒരു പരസ്യത്തിലെ നടിയുടെ ലുക്കാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. സാമന്ത സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നതിനു മുന്നേയുള്ളതാണ് വിഡിയോ.ഇത്രയും വര്‍ഷത്തില്‍ സാമന്തയ്ക്കുണ്ടായ മാറ്റം അവിശ്വസനീയമാണ്. താരത്തെ തിരിച്ചറിയാന്‍ പോലുമാവുന്നില്ല എന്നാണ് ആരാധകര്‍ പറയുന്നത്.
വിഡിയോയ്ക്ക് താഴെ കമന്റുകളുമായി നിരവധി ആരാധകര്‍ എത്തുന്നത്. വിഡിയോയില്‍ കാണുന്നത് സമാന്തയെ ആയിരിക്കില്ല എന്നാണ് ഒരുവിഭാഗം കമന്റ് ചെയ്യുന്നത്. ഇപ്പോഴത്തെ സമാന്തയേക്കാള്‍ കുട്ടി സമാന്തയ്ക്ക് പ്രായം തോന്നുന്നുണ്ട് എന്നും ചിലര്‍ കുറിക്കുന്നുണ്ട്. എന്നാല്‍ ഒരു വിഭാഗം പരിഹാസവുമായി എത്തുന്നുണ്ട്. സര്‍ജറിയും ബോട്ടോക്‌സുമാണ് സാന്തയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്നാണ് ഇവര്‍ കുറിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക