സിനിമയില്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചു; ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ലെന്ന് വിദ്യാര്‍ഥി; 1.1 കോടി നഷ്ടപരിഹാരം വേണം; വക്കീല്‍ നോട്ടീസ്

തന്റെ നമ്പര്‍ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിന്റേതായാണ് സിനിമയില്‍ കാണിക്കുന്നതെന്ന് യുവാവ് പറയുന്നു.
Student plagued by calls after Amaran movie sues film makers
അമരന്‍ സിനിമാ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ്‌ഫയല്‍
Published on
Updated on

ചെന്നൈ: ശിവകാര്‍ത്തികേയന്‍- സായി പല്ലവി എന്നിവരുടെ സൂപ്പര്‍ ഹിറ്റ് ചിത്രം 'അമരന്‍ 'ന്റെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാര്‍ഥി. തന്റെ ഫോണ്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥി വിവി വാഗീശന്‍ വക്കീല്‍ നോട്ടീസ് അയച്ചത്.

തന്റെ നമ്പര്‍ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിന്റേതായാണ് സിനിമയില്‍ കാണിക്കുന്നതെന്ന് യുവാവ് പറയുന്നു. സിനിമ ഇറങ്ങിയ ശേഷം ഈ നമ്പറിലേക്ക് തുടര്‍ച്ചയായി കോളുകളെത്തുന്നു. ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്ന് വാഗീശന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായി കോളുകളെത്തിയതോടെ ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. തനിക്ക് 1.1 കോടി നഷ്ടപരിഹാരം വേണമെന്നാണ് വാഗീശന്റെ ആവശ്യം.

ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ കഥ പറഞ്ഞ അമരന്‍, മികച്ച പ്രേക്ഷക-നിരൂപക പ്രശംസകള്‍ നേടി മുന്നേറുകയാണ്. 2024 ഒക്ടോബര്‍ 31ന് റിലീസ് ചെയ്ത ചിത്രം, രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. മേജര്‍ മുകുന്ദായാണ് ശിവ കാര്‍ത്തികേയന്‍ വേഷമിട്ടത്. സായ് പല്ലവി നായികയായി എത്തിയ ചിത്രത്തില്‍ ഭുവന്‍ അറോറ, രാഹുല്‍ ബോസ്, ശ്രീകുമാര്‍, വികാസ് ബംഗര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com