നയന്‍താരയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി പുറത്തുവന്നതിനു പിന്നാലെ ഇന്ത്യയിലെ ഹോട്ട് ടോപ്പിക് ആയിരിക്കുകയാണ് നടി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് വിഘ്‌നേഷ് ശിവന്‍ പങ്കുവച്ച ഒരു വിഡിയോ ആണ്. നയന്‍താരയ്‌ക്കൊപ്പം ഡല്‍ഹിയിലെ ഒരു കടയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതാണ് വിഡിയോയില്‍.
ഡല്‍ഹിയിലെ വളരെ സാധാരണമായ നോര്‍ത്ത് ഇന്ത്യന്‍ ഹോട്ടലില്‍ ആണ് ദമ്പതികള്‍ കയറിയത്. 30 മിനിറ്റ് കാത്തു നിന്നാണ് ഇവര്‍ക്ക് ഒരു ടേബിള്‍ ലഭിച്ചത്. നയന്‍താരയുടെ പിറന്നാളിന്റെ തലേദിവസത്തെ ആഘോഷമാണ് ഇത്. കടയുടെ ഒത്ത നടുക്കുള്ള ടേബിളില്‍ ഇരുന്ന് താരജാഡകളൊന്നുമില്ലാതെ ഭക്ഷണം ആസ്വദിക്കുകയാണ് ദമ്പതികള്‍. ഇത്ര വര്‍ഷത്തിലെ ഏറ്റവും ചെറിയ പിറന്നാള്‍ ആഘോഷം എന്നാണ് വിക്കി കുറിച്ചത്.
17 നവംബര്‍. ഇത്രയും വര്‍ഷങ്ങളിലെ ഏറ്റവും ചെറിയ ബര്‍ത്ത്‌ഡേ ആഘോഷം. വളരെ സന്തോഷവും മനസിനോട് ചേര്‍ന്നു നില്‍ക്കുന്നതുമായ ബര്‍ത്ത്‌ഡേ ഈവ് ഡിന്നര്‍ . ഡല്‍ഹിയിലെ ഭക്ഷണം വളരെ സ്വാദിഷ്ടവുമായിരുന്നു. ഞങ്ങള്‍ രണ്ടുപേര്‍ മാത്രം. 30 മിനിറ്റ് ക്യൂ നിന്നു. അങ്ങനെ നടുക്കത്തെ സീറ്റ് തന്നെ കിട്ടി. ചുറ്റിലും പലതും നടക്കുന്നുണ്ടായിരുന്നു എന്നിട്ടും ഞങ്ങള്‍ക്ക് സന്തോഷം കണ്ടെത്താനായി. ആ നിമിഷം ഏറെ ആസ്വദിക്കാനായി. ഈ നിമിഷങ്ങള്‍ പകര്‍ത്താന്‍ സഹായിച്ച അപരിചിതന് നന്ദി. - വിഘ്‌നേഷ് ശിവന്‍ കുറിച്ചു.
മറുപടിയുമായി നയന്‍താരയും എത്തി. ഏറ്റവും മികച്ച ബര്‍ത്ത്‌ഡേ ഡിന്നറായിരുന്നു ഇത്. വളരെ സാധാരണവും യാഥാര്‍ത്ഥ്യവുമായി തോന്നി.- താരം കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക