തെക്ക് വടക്ക്, ഇടിയന്‍ ചന്തു...; ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍

മലയാളം ചിത്രങ്ങള്‍ ഉള്‍പ്പടെ നിരവധി സിനിമകളാണ് ഈ ആഴ്ച എത്തുന്നത്
ott release

മ്പന്‍ ഒടിടി റിലീസുകളുടെ മാസമായിരുന്നു നവംബര്‍. അവസാന ആഴ്ചയിലും ഒടിടി റിലീസുകള്‍ക്ക് കുറവില്ല. മലയാളം ചിത്രങ്ങള്‍ ഉള്‍പ്പടെ നിരവധി സിനിമകളാണ് ഈ ആഴ്ച എത്തുന്നത്. സുരാജും വിനായകനും ഒന്നിച്ച തെക്ക് വടക്കും വിഷ്ണു ഉണ്ണികൃഷ്ണന്റെ ഇടിയന്‍ ചന്തുവും ഇതിലുണ്ട്. ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍ ഇവയാണ്.

1. തെക്ക് വടക്ക്

thekku vadakku

സുരാജ് വെഞ്ഞാറമൂടും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം. പ്രേം ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം കോമഡി പശ്ചാത്തലമാക്കിയാണ് ഒരുക്കിയത്. മനോരമ മാക്‌സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് സിംപ്ലി സൗത്തിലൂടെ കാണാം.

2. ഇടിയന്‍ ചന്തു

idiyan chandu

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ശ്രീജിത്ത് വിജയന്‍ ആണ്. ചന്തു സലിംകുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ലാലു അലക്‌സ്, ജോണി ആന്റണി, ലെന, രമേശ് പിഷാരടി കുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ട്. ആമസോണ്‍ പ്രൈമിലൂടെ നവംബര്‍ 24ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.

3. ബഗീര

bagheera

ശ്രീമുരളി നായകനായി എത്തിയ കന്നഡ ചിത്രം. ഡോ സൂരി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ഹോംബാലെ ഫിലിംസാണ്. ആക്ഷന്‍ ത്രില്ലറായി എത്തിയ ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീമിങ് ആരംഭിച്ചു.

4. ഡ്യൂണ്‍ പ്രൊഫസി

dune

ഡ്യൂണ്‍ സിനിമയുടെ പ്രീക്വലായി എത്തിയ സീരീസ്. എമിലി വാട്‌സണിനൊപ്പം തബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. ഡ്യൂണ്‍ നടക്കുന്നതിന് 10,000 വര്‍ഷം മുന്‍പാണ് കഥ നടക്കുന്നത്. സീരീസിന്റെ ആദ്യ എപ്പിസോഡ് പുറത്തുവന്നു. രണ്ടാമത്തെ എപ്പിസോഡ് നവംബര്‍ 24ന് ജിയോ സിനിമയിലൂടെ എത്തും.

5. ഏലിയന്‍ റോമുലസ്

alien romulus

ഏലിയന്‍ ഫ്രാഞ്ചൈസിലെ ഏഴാമത്തെ ചിത്രം. കെയ്‌ലി സ്‌പൈനി, ഡേവിഡ് ജോണ്‍സണ്‍, ആര്‍ച്ചി റിനോസ്, ഇസബെല്ല മെര്‍സിഡ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ഓഗസ്റ്റ് 23 ന് റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം തിയറ്ററില്‍ വന്‍ വിജയം നേടിയിരുന്നു. നവംബര്‍ 21ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചു.

6. യേ കാലി കാലി ആന്‍ഘേന്‍ സീസണ്‍ 2

ye kali kali aankhen

ശ്വേത ത്രിപാഠി, താഹിര്‍ രാജ് ബാസിന്‍, ആന്‍ചല്‍ സിങ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സീരീസ്. ആദ്യ സീസണ്‍ മികച്ച അഭിപ്രായം നേടിയതിനു പിന്നാലെയാണ് രണ്ടാം സീസണ്‍ എത്തുന്നത്. നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com