വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് വിനായകന്‍. ഇപ്പോള്‍ താരത്തിന്റെ ഗോവയില്‍ നിന്നുള്ള വിഡിയോ ആണ് വൈറലാവുന്നത്. നടുറോഡില്‍ നിന്ന് ഹോട്ടല്‍ ജീവനക്കാരനെ ചീത്ത വിളിക്കുകയാണ് വിനായകന്‍.
വെള്ള ടീ ഷര്‍ട്ടും നിക്കറും ധരിച്ചാണ് വിനായകന്‍ നില്‍ക്കുന്നത്. കൈ പിന്നില്‍ കെട്ടി നിന്ന് രൂക്ഷമായി പ്രതികരിക്കുകയാണ് താരം. ഇംഗ്ലീഷിലാണ് താരം അസഭ്യം പറയുന്നത്. ഇത് കേട്ട് ചുറ്റും ആളുകള്‍ നോക്കി നില്‍ക്കുന്നതും കാണാം.
സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. ജയിലര്‍ സിനിമയിലെ വില്ലന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എന്ന കാപ്ഷനിലാണ് വിഡിയോ പ്രചരിക്കുന്നത്. ഇതിനു മുന്‍പ് ഗോവയിലേക്കുള്ള യാത്രയ്ക്കിടെ വിമാനജീവനക്കാരോട് മോശമായി പെരുമാറിയതിന് വിനായകനെ അറസ്റ്റ് ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക