തെന്നിന്ത്യന്‍ താരങ്ങളായ നാഗ ചൈതന്യയും ശോഭിത ധൂലിപാലയും ഡിസംബറില്‍ വിവാഹിതരാവുകയാണ്. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിലെ മുത്തച്ഛന്‍ അക്കിനേനി നാഗേശ്വര റാവുവിന്റെ പ്രതിമയ്ക്ക് മുന്നില്‍ വച്ചാകും വിവാഹം. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ശോഭിതയേക്കുറിച്ചും വിവാഹ ഒരുക്കങ്ങളേക്കുറിച്ചുമുള്ള നാഗ ചൈതന്യയുടെ വാക്കുകളാണ്.
ശോഭിതയുമായി ആഴത്തിലുള്ള ബന്ധമാണ് തനിക്കുള്ളത് എന്നാണ് നാഗ ചൈതന്യ പറഞ്ഞത്. ശോഭിതയ്‌ക്കൊപ്പം പുതിയ യാത്ര തുടങ്ങാനും ഒന്നിച്ചുള്ള ജീവിതം ആഘോഷമാക്കാനും കാത്തിരിക്കുകയാണ് ഞാന്‍. ഞങ്ങള്‍ തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണ്. അവള്‍ എന്നെ വളരെ മനോഹരമായാണ് മനസിലാക്കിയത്. എന്നിലെ ശൂന്യത അവള്‍ നീക്കി. ഇത് മനോഹരമായ യാത്രയായിരിക്കും.- നാഗ ചൈതന്യ പറഞ്ഞു.
വിവാഹത്തിനായി വളരെ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്നും താരം പറഞ്ഞു. അന്നപൂര്‍ണ സ്റ്റുഡിയോ ഞങ്ങളോട് വളരെ ചേര്‍ന്നു നില്‍ക്കുന്നതാണ്. മുത്തച്ഛന്റെ പ്രതിമയ്ക്ക് മുന്നില്‍ വച്ച് വിവാഹം നടത്തുക എന്നതും അനുഗ്രഹം വാങ്ങുക എന്നതും കുടുംബം നേരത്തെ ആലോചിച്ച് തീരുമാനിച്ചതാണ്. ഞങ്ങളുടെ കുടുംബങ്ങള്‍ ഒന്നിച്ച് ആഘോഷിക്കാനായി കാത്തിരിക്കുകയാണ്.- നാഗചൈതന്യ പറഞ്ഞു. ഡിസംബര്‍ നാലിന് വിവാഹം നടക്കുമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക