'വീട്ടിലിരുന്ന് മകളെ നോക്കുന്നതിന് ഐശ്വര്യയോട് നന്ദി': അഭിഷേക് ബച്ചന്‍

ഐശ്വര്യ വീട്ടിലിരിക്കുന്നതിനാലാണ് തനിക്ക് പുറത്തിറങ്ങി സിനിമ ചെയ്യാനാവുന്നത് എന്നാണ് അഭിഷേക് പറഞ്ഞത്
abhishek bachchan, aishwarya ra
അഭിഷേകും ഐശ്വര്യയും ആരാധ്യയും ഫെയ്സ്ബുക്ക്
Published on
Updated on

താരദമ്പതികളായ ഐശ്വര്യ റായുടേയും അഭിഷേക് ബച്ചന്റേയും ദാമ്പത്യ ബന്ധത്തേക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇരുവരുടേയും ബന്ധം തകര്‍ന്നെന്നും വിവാഹമോചനത്തിന് ഒരുങ്ങുകയാണ് എന്നൊക്കെയാണ് വാര്‍ത്തകള്‍. ഇപ്പോള്‍ മകളെ നോക്കുന്നതിന് ഐശ്വര്യയ്ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് അഭിഷേക്. ഐശ്വര്യ വീട്ടിലിരിക്കുന്നതിനാലാണ് തനിക്ക് പുറത്തിറങ്ങി സിനിമ ചെയ്യാനാവുന്നത് എന്നാണ് അഭിഷേക് പറഞ്ഞത്.

എന്റെ വീട്ടില്‍, എനിക്ക് പുറത്തിറങ്ങി സിനിമ ചെയ്യാനുള്ള ഭാഗ്യമുണ്ട്. പക്ഷേ ഐശ്വര്യ വീട്ടില്‍ ആരാധ്യയെ നോക്കി ഇരിക്കുകയാണ്. അതില്‍ എനിക്ക് ഐശ്വര്യയോട് അതിയായ നന്ദിയുണ്ട്. എന്നാല്‍ കുട്ടികള്‍ നമ്മളെ അങ്ങനെയായിരിക്കില്ല കാണുക എന്നാണ് ഞാന്‍ കരുന്നത്. അവര്‍ നമ്മളെ മൂന്നാമത് ഒരാളായല്ല കാണുന്നത്. നമ്മളെ കാണുന്നത് ആദ്യത്തെ വ്യക്തിയായാണ്.- അമിതാഭ് ബച്ചന്‍ പറഞ്ഞു.

അമ്മമാരെപ്പോലെ ആകാന്‍ മറ്റാര്‍ക്കും സാധിക്കില്ല എന്നാണ് അമിതാഭ് ബച്ചന്‍ പറയുന്നത്. താന്‍ ജനിച്ച ശേഷം തന്നെ വളര്‍ത്താനായി അമ്മ സിനിമ ഉപേക്ഷിച്ചതിനെക്കുറിച്ചും താരം പറഞ്ഞു. ഞാന്‍ ജനിച്ചതിനു ശേഷം അമ്മ സിനിമ ഉപേക്ഷിച്ചു. ഞങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടിയായിരുന്നു അത്. അച്ഛന്‍ എപ്പോഴും കൂടെ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഞങ്ങള്‍ അറിഞ്ഞിട്ടേ ഇല്ല. തൊട്ടടുത്ത മുറിയില്‍ ഉറങ്ങുന്ന അച്ഛനെ ആഴ്ചകളോളം ഞങ്ങള്‍ കാണാറില്ല. ഞങ്ങള്‍ ഉറങ്ങിയതിനു ശേഷമാകും അദ്ദേഹം വീട്ടില്‍ എത്തുക. ഞങ്ങള്‍ എഴുന്നേല്‍ക്കുമ്പോഴേക്കും അദ്ദേഹം പോയിരിക്കും. തിരക്കിനിടയിലും ഞങ്ങള്‍ക്കായി സമയം നീക്കിവെക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.- അഭിഷേക് കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com