വരുണ്‍ ധവാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബേബി ജോണ്‍. ചിത്രത്തിലൂടെ കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് ചുവടുവെക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിലെ ഒരു ഡാന്‍സ് നമ്പര്‍ പുറത്തുവിട്ടിരിക്കുകയാണ്. അതീവ ഗ്ലാമറസ് ലുക്കിലാണ് കീര്‍ത്തി എത്തുന്നത്.
മേം മട്ക്കാ എന്നു തുടങ്ങുന്ന ഗാനം തമന്‍ എസ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദില്‍ജിത്ത് ദൊസാഞ്ജും ദീയും ചേര്‍ന്നാണ് പാട്ട് പാടിയത്. ഇര്‍ഷാദ് കാമിലിന്റേതാണ് വരികള്‍. ചടുലമായ നൃത്തം കൊണ്ട് അമ്പരപ്പിക്കുകയാണ് വരുണ്‍ ധവാനും കീര്‍ത്തിയും. ദില്‍ജിത്തും വിഡിയോയില്‍ എത്തുന്നുണ്ട്.
വിജയ് യെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത തെരിയുടെ ഹിന്ദി റീമേക്കാണ് ബേബി ജോണ്‍. ജാക്കി ഷറോഫ്, വാമിഖ ഗബ്ബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്രിസ്മസ് റിലീസായി ചിത്രം എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക