ദുരൂഹത നിറച്ച് രാജ് ബി ഷെട്ടിയും അപർണയും, 'രുധിരം' ടീസർ പുറത്ത്

നവാഗതനായ ജിഷോ ലോണ്‍ ആന്‍റണി കഥയെഴുതി സംവിധാനം ചെയ്യുന്നത്
rudhiram
രുധിരം ടീസർ
Published on
Updated on

രാജ് ബി ഷെട്ടിയും അപർണാ ബാലമുരളിയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം രുധിരത്തിന്റെ ടീസർ പുറത്ത്. നി​ഗൂഢത നിറച്ചുകൊണ്ടുള്ളതാണ് ടീസർ. നവാഗതനായ ജിഷോ ലോണ്‍ ആന്‍റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സൈക്കളോജിക്കൽ സർവൈവൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

ഒരു ഡോക്ടറിന്‍റെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ കഥാഗതി എന്നാണ് സൂചന. സംവിധായകൻ, നടൻ തിരക്കഥാകൃത്ത് എന്നീ നിലകളിൽ കന്നഡയിൽ ശ്രദ്ധേയനായ രാജ് ബി ഷെട്ടി മലയാളത്തിൽ ആദ്യമായി നായകനായി എത്തുന്ന ചിത്രമാണ് ഇത്. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

ജിഷോ ലോണ്‍ ആന്റണിയും ജോസഫ് കിരണ്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി.എസ്. ലാലനാണ് രുധിരം നിര്‍മിക്കുന്നത്. മിഥുന്‍ മുകുന്ദനാണ് രുധിരത്തിന് പശ്ചാത്തല സംഗീതം. സജാദ് കാക്കു ക്യാമറയും ഭവന്‍ ശ്രീകുമാര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഷബീര്‍ പത്താന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്: മാർട്ടിൻ മാത്യു, വിന്‍സന്റ് ആലപ്പാട്ട്, ആര്‍ട്ട്: ശ്യാം കാര്‍ത്തികേയന്‍, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍:റിച്ചാര്‍ഡ്, സൗണ്ട് മിക്‌സ്: ഗണേഷ് മാരാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ക്രിസ് തോമസ് മാവേലി,അസോസിയേറ്റ് ഡയറക്ടർ : സുജേഷ് ആനി ഈപ്പൻ, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, വി.എഫ്.എക്‌സ് സൂപ്പര്‍വൈസര്‍: ആനന്ദ് ശങ്കര്‍, ആക്ഷന്‍: റണ്‍ രവി, ഫിനാന്‍സ് കണ്‍ട്രോളര്‍: എം.എസ്. അരുണ്‍,സ്റ്റില്‍സ്: റെനി ഡിസൈന്‍: ആന്റണി സ്റ്റീഫൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് തൃശൂർ ചിമ്മിനി ഡാമും പരിസരപ്രദേശങ്ങളിലുമാണ് നടക്കുന്നത്. പി ആർ ഓ: പ്രതീഷ് ശേഖർ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com