മുംബൈ: സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനുമായി ബന്ധത്തിലാണെന്ന സാമൂഹിക മാധ്യമങ്ങളിലെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് റഹ്മാന്റെ ട്രൂപ്പിലെ അംഗവും പ്രശസ്ത ഗിറ്റാറിസ്റ്റുമായ മോഹിനി ഡേ. എ ആര്‍ റഹ്മാന്‍ തന്റെ പിതാവിനേപ്പോലെയാണെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും മോഹിനി ഡേ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. വളരെ നീണ്ട കുറിപ്പാണ് മോഹിനി ഡേ പങ്കുവെച്ചത്.
എന്റെ ജീവിതത്തില്‍ എനിക്ക് അച്ഛന്റെ സ്ഥാനത്ത് നില്‍ക്കുന്ന ഒരുപാട് പേരും റോള്‍ മോഡലുകളും ഉണ്ട്. എന്റെ വളര്‍ച്ചയില്‍ നിര്‍ണായ പങ്ക് വഹിക്കാന്‍ അവര്‍ക്കൊക്കെ കഴിഞ്ഞിട്ടുണ്ട്. അതില്‍ ഞാന്‍ ഭാഗ്യവതിയും നന്ദിയുള്ളവളുമാണ്. ഇതില്‍ ഒരാളാണ് എആര്‍. എ ആര്‍ റഹ്മാന്‍ എന്റെ പിതാവിനെപ്പോലെയാണ്. അദ്ദേഹം യഥാര്‍ഥത്തില്‍ എന്റെ അച്ഛനേക്കാള്‍ അല്‍പ്പം ചെറുപ്പമാണ്. അദ്ദേഹത്തിന്റെ മകള്‍ക്ക് എന്റെ പ്രായമുണ്ട്. എട്ടര വര്‍ഷമായി അദ്ദേഹത്തിന്റെ ബാന്‍ഡില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നു. എല്ലാവരും എന്റെ സ്വകാര്യതയെ മാനിക്കണം. അവരുടേയും. ഇത് വ്യക്തിപരമായ കാര്യമാണ്. വേദനാജനകമായ ഒരു കാര്യമാണ്. അതില്‍ ദയവ് കാണിക്കുക. എനിക്കും എ ആര്‍ റഹ്മാനുമെതിരായ തെറ്റായ വിവരങ്ങളും അടിസ്ഥാന രഹിതമായ ആരോപങ്ങളും അവകാശ വാദങ്ങളും തീര്‍ത്തും അവിശ്വസനീയമാണ്. മാധ്യമങ്ങള്‍ രണ്ട് സംഭവങ്ങളേയും അശ്ലീലമാക്കുന്നത് കുറ്റകരമാണ്. ഒരു കുട്ടിയെന്ന നിലയില്‍ എട്ടര വര്‍ഷത്തോളം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച സമയത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഇത്തരം വൈകാരിക കാര്യങ്ങളില്‍ ആളുകള്‍ക്ക് ബഹുമാനമോ സഹതാപമോ സഹാനുഭൂതിയോ ഇല്ലെന്നു കാണുന്നത് നിരാശാജനകമാണ്, ആളുകളുടെ മാനസികാവസ്ഥ കാണുമ്പോള്‍ എനിക്ക് സങ്കടമുണ്ട്. എ ആര്‍ റഹ്മാന്‍ ഒരു ഇതിഹാസമാണ്, മോഹിനി ഡേ കുറിച്ചു.
സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും ഭാര്യ സൈറാ ബാനുവും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്ത സംഗീതലോകത്തും ആരാധകരിലും ഏറെ നടുക്കമുണ്ടാക്കിയിരുന്നു. ഇതിന് തൊട്ടു പിന്നാലെ റഹ്മാന്റെ ട്രൂപ്പിലെ അംഗവും പ്രശസ്ത ഗിറ്റാറിസ്റ്റുമായ മോഹിനി ഡേ താന്‍ വിവാഹ ബന്ധം വേര്‍പെടുത്തുന്നതായി അറിയിച്ചു. ഇതോടെ എ ആര്‍ റഹ്മാന്റെ വിവാഹമോചനത്തിന് ഇതുമായി ബന്ധമുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയതോടെയാണ് മോഹിനി വിശദീകരണവുമായി രംഗത്തെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക