പുഷ്പ 2വിന്റെ പ്രൊമോഷൻ പരിപാടികൾ തകൃതിയായി നടക്കുകയാണ്. പ്രൊമോഷന്റെ ഭാഗമായി അല്ലു അർജുനും മറ്റ് അണിയറപ്രവർത്തകരും ഇന്ന് കേരളത്തിലുമെത്തി. അടുത്തിടെയാണ് ചിത്രത്തിലെ ഐറ്റം നമ്പറായ കിസിക് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അല്ലു അർജുനൊപ്പം ഗാനരംഗത്തിൽ തകർത്താടിയത് ശ്രീലീലയായിരുന്നു. പുഷ്പ ആദ്യ ഭാഗത്തിലെ സാമന്തയുടെ ഡാൻസ് നമ്പറുമായി ഈ ഗാനം നിരവധി പേര്‍ താരതമ്യം ചെയ്യുന്നുണ്ട്.
സമ്മിശ്ര പ്രതികരണമാണ് കിസികിന് ലഭിക്കുന്നതും. ഇപ്പോഴിതാ കിസികിനേക്കുറിച്ചുള്ള ശ്രീലീലയുടെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. പുതിയ ചിത്രമായ റോബിൻഹുഡിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് ശ്രീലീലയോട് പുഷ്പ 2 വിലെ ഗാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചത്. കിസിക് വെറും ഒരു ഐറ്റം സോങ് അല്ലെന്നാണ് ശ്രീലീല പറയുന്നത്. ആ ഗാനത്തിന് സിനിമയിൽ പ്രാധാന്യമുണ്ട്.
പുഷ്പയ്ക്ക് മുൻപ് നിരവധി സിനിമകളിലെ സ്പെഷ്യൽ സോങുകൾ താൻ വേണ്ടെന്ന് വെച്ചിട്ടുണ്ട്. കിസികിന് സിനിമയിലുള്ള പ്രാധാന്യം മനസിലാക്കിയതു കൊണ്ടാണ് സമ്മതം മൂളിയതെന്ന് നടി പറഞ്ഞു. അതെന്താണെന്ന് സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസിലാകുമെന്നും ശ്രീലീല കൂട്ടിച്ചേർത്തു. ഡിസംബർ അഞ്ചിനാണ് പുഷ്പ റിലീസ് ചെയ്യുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ഫഹദ് ഫാസിലാണ് ചിത്രത്തിൽ പ്രധാന വില്ലനായെത്തുന്നത്. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക