'കട്ട് പറഞ്ഞിട്ടും അയാള്‍ എന്നെ ചുംബിച്ചുകൊണ്ടിരുന്നു': മോശം അനുഭവം പങ്കുവച്ച് നടി

'ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ പലരും അത് പ്രയോജനപ്പെടുത്താറുണ്ട്'
Sayani Gupta
സയാനി ഗുപ്തഇൻസ്റ്റ​ഗ്രാം
Published on
Updated on

സിനിമ സെറ്റില്‍ വച്ചുണ്ടായ മോശം അനുഭവം പങ്കുവച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് നടി സയാനി ഗുപ്തയുടെ തുറന്നു പറച്ചിലാണ്. സംവിധായകന്‍ കട്ട് വിളിച്ചിട്ടും നടന്‍ തന്നെ ചുംബിച്ചുകൊണ്ടിരുന്നു എന്നാണ് താരം പറഞ്ഞത്. സിനിമ സെറ്റിലെ ഇന്റിമസി കോര്‍ഡിനേറ്ററുടെ ആവശ്യകതയേക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം.

ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ പലരും അത് പ്രയോജനപ്പെടുത്താറുണ്ട്. കട്ട് പറഞ്ഞാലും ചുംബനം തുടരുന്നവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അത് നമ്മെ വല്ലാതെയാക്കും. ആരും അറിയാതെയായിരിക്കും അത്. പക്ഷേ അതൊരു മോശം പ്രവൃത്തിയാണ്. - സയാനി ഗുപ്ത പറഞ്ഞു.

പ്രൈം സീരീസ് ആയ ഫോര്‍ മോര്‍ ഷോര്‍ട്‌സ് പ്ലീസില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവവും താരം പറഞ്ഞു. ഗോവയിലെ ബീച്ചില്‍ ചെറിയ വസ്ത്രം ധരിച്ച് മണ്ണില്‍ കിടക്കുന്ന രംഗമുണ്ടായിരുന്നു. തനിക്ക് മുന്നില്‍ 70ഓളം ആണുങ്ങളുണ്ടായിരുന്നു. എന്നാല്‍ അതില്‍ ഒരാള്‍ പോലും ഒരു ഷോള്‍ എനിക്ക് തന്നില്ല. അഭിനേതാക്കളുടെ സുരക്ഷയെക്കുറിച്ച് പരിഗണിക്കാത്ത ചിന്താഗതിയില്‍ മാറ്റമുണ്ടാകണം.- സയാനി കൂട്ടിച്ചേര്‍ത്തു.

ഇന്റിമസി കോര്‍ഡിനേറ്റര്‍ ഇന്ന് ഇന്ത്യയില്‍ ഒരു പ്രൊഫഷനാണ്. 2013ല്‍ മാര്‍ഗരീറ്റ വിത്ത് സ്‌ട്രോ എന്ന ഷോയില്‍ ഞാന്‍ അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. അവര്‍ വളരെ സാങ്കേതികമായതിനാല്‍ ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ അഭിനയിക്കാന്‍ കൂടുതല്‍ എളുപ്പമായി.- താരം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com