'ചന്ദനയുമായി പ്രണയത്തിലായിരുന്നു, 21ാം വയസിൽ ചുമ്മാ സർട്ടിഫിക്കറ്റിനായി കല്യാണം കഴിച്ചതാണ്': ബാല

താന്‍ നിയമപരമായി വിവാഹം കഴിക്കുന്ന രണ്ടാമത്തെയാളാണ് കോകിലയെന്നും ബാല
BALA
ബാലയും കോകിലയും ഫെയ്സ്ബുക്ക്
Published on
Updated on

ന്നെ വിവാഹം കഴിക്കുന്നതിന് മുൻപ് മറ്റൊരു പെൺകുട്ടിയെ ബാല വിവാഹം കഴിച്ചിരുന്നെന്ന് ​ഗായിക അമൃത സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഒരു മാസം മുൻപ് ബാല ബന്ധു കൂടിയായ കോകിലയെ വിവാഹം കഴിച്ചപ്പോൾ വീണ്ടും ഇത് ചർച്ചയായി. നടന്റെ നാലാമത്തെ വിവാഹമാണ് ഇത് എന്നായിരുന്നു ആരോപണം. ഇപ്പോൾ തന്റെ ആദ്യ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

ചന്ദന സദാശിവ റെഡ്ഡിയുമായി താൻ ആറാം ക്ലാസുമുതൽ ഒന്നിച്ച് പഠിച്ചതാണ് എന്നാണ് ബാല പറയുന്നത്. 21ാം വയസിൽ സർ‌ട്ടിഫിക്കറ്റിനായാണ് വിവാഹം കഴിച്ചതെന്നും പിന്നീട് ആ വിവാഹം പിൻവലിച്ചെന്നും താരം കൂട്ടിച്ചേർത്തു. ഇതെല്ലാം അമൃതയോട് താൻ പറഞ്ഞിട്ടുണ്ട്. ചന്ദനയുമായി ഇപ്പോഴും ഫോണിൽ സംസാരിക്കാറുണ്ടെന്നും വിവാദങ്ങളുണ്ടായപ്പോൾ ഇത് പറഞ്ഞ് ഞങ്ങൾ ചിരിച്ചെന്നുമാണ് ബാല പറയുന്നത്. താന്‍ നിയമപരമായി വിവാഹം കഴിക്കുന്ന രണ്ടാമത്തെയാളാണ് കോകിലയെന്നും ബാല കൂട്ടിച്ചേര്‍ത്തു.

'പച്ചക്കള്ളങ്ങളാണ് എന്നെക്കുറിച്ച് പറയുന്നത്. ഞാനെന്താ നാല് കെട്ടിയവനോ? ഞാന്‍ നിയമപരമായി വിവാഹം കഴിച്ച രണ്ടാമത്തെ ആളാണ് കോകില. ഞാന്‍ പ്രണയിച്ച പെണ്‍കുട്ടിയും കോകിലയും തമ്മില്‍ സംസാരിച്ചിട്ടുണ്ട്. ചന്ദന സദാശിവ റെഡ്ഡി, കന്നഡക്കാരിയാണെന്ന് പറയുന്നു. അവള്‍ എന്നെ വിളിച്ച് ചിരിക്കുകയായിരുന്നു. ഞങ്ങള്‍ പ്രണയിച്ചിരുന്നു. ആറാം ക്ലാസ് മുതല്‍ ഒന്നിച്ച് പഠിച്ചതാണ്. ഇക്കാര്യം ഞാന്‍ തന്നെ അവരോട് പറഞ്ഞതാണ്. 21-ാം വയസില്‍ ചുമ്മാ ഒരു സര്‍ട്ടിഫിക്കറ്റിന് വേണ്ടി കല്യാണം കഴിച്ചു. ഇത് ഞാന്‍ തന്നെയാണ് പറഞ്ഞത്. ആ വിവാഹം പിന്നീട് ക്യാന്‍സല്‍ ചെയ്തു. റെഡ്ഡി, റെഡ്ഡി എന്ന് പറയുന്നുണ്ടല്ലോ. റെഡ്ഡി എന്ന് പറഞ്ഞാല്‍ തെലുങ്ക്, പിന്നെ എന്തിനാണ് കര്‍ണാടക എന്ന് പറയുന്നത്. ഈ വാര്‍ത്തകളൊക്കെ വന്നപ്പോള്‍ ഞങ്ങള്‍ ചിരിച്ചു. ചന്ദന എന്നെ വിളിച്ചിരുന്നു യുഎസില്‍ നിന്ന്.'- ബാല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com