മുംബൈ: നടി സാമന്ത റൂത്ത് പ്രഭുവിന്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ താരംതന്നെയാണ് മരണവിവരം ആരാധകരെ അറിയിച്ചത്. ' അച്ഛാ വീണ്ടും കണ്ടുമുട്ടുന്നത് വരെ' എന്ന ക്യാപ്ഷനോടെ കറുത്ത ക്യാന്‍വാസിലാണ് മരണവിവരം പങ്കുവെച്ചത്.
മരണകാരണം പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല. നടന്‍ തേജ സജ്ജ എക്‌സില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
ജോസഫ് പ്രഭുവിന്റെയും നിനെറ്റ് പ്രഭുവിന്റെയും മകളായി ചെന്നൈയില്‍ ജനിച്ച സാമന്ത, തന്റെ വളര്‍ച്ചയില്‍ കുടുംബം വഹിച്ച പങ്ക് പലപ്പോഴും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. തന്റെ കരിയറില്‍ കുടുംബം നല്‍കിയ പിന്തുണയും താരപദവിയിലേക്കുള്ള യാത്രയില്‍ അത് എങ്ങനെ സഹായിച്ചു എന്നതിനെക്കുറിച്ചുമെല്ലാം താരം തുറന്നു പറഞ്ഞിട്ടുണ്ട്.
അതേസമയം, തെലുങ്ക് താരം നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം തനിക്കു നേരിടേണ്ടി വന്ന സാമൂഹിക സമ്മര്‍ദ്ദങ്ങളെയും അധിക്ഷേപങ്ങളെയും കുറിച്ച് കഴിഞ്ഞ ദിവസം സാമന്ത മനസ്സ് തുറന്നിരുന്നു. വിവാഹമോചനത്തിന് ശേഷം താന്‍ 'സെക്കന്‍ഡ് ഹാന്‍ഡ്' എന്ന് ലേബല്‍ ചെയ്യപ്പെട്ടതിനെ കുറിച്ചും സാമന്ത തുറന്ന് സംസാരിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക