'അത്രമേൽ വിനയവും താഴ്മയുമുള്ള ഒരു താരത്തെ കാണുക എളുപ്പമല്ല': ആസിഫിനൊപ്പമുള്ള വിഡിയോയുമായി പ്രതാപൻ

ഹൃദ്യമായ കുറിപ്പിനൊപ്പം ആസിഫിനെ കണ്ടതിന്റെ വിഡിയോ അദ്ദേഹം സോഷ്യൽ മീ‍ഡിയയിൽ പങ്കുവച്ചു‌
ASIF ALI
ആസിഫ് അലിയെ കാണാനെത്തിയ ടി എൻ പ്രതാപൻ വിഡിയോ സ്ക്രീൻഷോട്ട്
Published on
Updated on

നടൻ ആസിഫ് അലിയെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് കോൺ​ഗ്രസ് നേതാവ് ടി എൻ പ്രതാപൻ. തളിക്കുളത്ത് സിനിമയുടെ ഷൂട്ടിങ്ങിന് എത്തിയപ്പോഴാണ് പ്രതാപൻ ആസിഫിനെ കണ്ടത്. ഹൃദ്യമായ കുറിപ്പിനൊപ്പം ആസിഫിനെ കണ്ടതിന്റെ വിഡിയോ അദ്ദേഹം സോഷ്യൽ മീ‍ഡിയയിൽ പങ്കുവച്ചു‌. ‘കിഷ്കിന്ധാ കാണ്ഡം’ കണ്ടതിൽ പിന്നെ ആസിഫ് അലിയെ കാണണമെന്ന് അതിയായ ആഗ്രഹവും ഉണ്ടായിരുന്നു. ഇത്രമേൽ വിനയവും താഴ്മയുമുള്ള ഒരു താരത്തെ കാണുക എളുപ്പമല്ല എന്നാണ് പ്രതാപൻ ആസിഫിനെക്കുറിച്ച് കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടി എൻ പ്രതാപന്റെ കുറിപ്പ്

നമ്മുടെ നാട്ടിൽ ഇത്രയും പ്രിയപ്പെട്ട ഒരാൾ വന്നിട്ട് കാണാതിരുന്നത് എങ്ങനെയാണ്! ‘കിഷ്കിന്ധാ കാണ്ഡം’ കണ്ടതിൽ പിന്നെ ആസിഫ് അലിയെ കാണണമെന്ന് അതിയായ ആഗ്രഹവും ഉണ്ടായിരുന്നു. പുതിയ സിനിമയുടെ ചിത്രീകരണത്തിനെത്തിയതായിരുന്നു തളിക്കുളത്ത് ആസിഫ് അലി. ഷോട്ടുകൾക്കിടയിലെ വിശ്രമവേളകളിൽ കാണാനാണ് സൗകര്യപ്പെട്ടത്. അത് കഥാപാത്രമായി മാറാനുള്ള അഭിനേതാക്കളുടെ ശ്രമങ്ങളെ ബാധിക്കുമോന്നായിരുന്നു എന്റെ ആശങ്ക. പക്ഷെ, ഷൂട്ടിങ്ങിനിടെ ക്യാമറക്ക് മുന്നിൽ മാത്രമേ അഭിനയിക്കാറുള്ളൂ എന്നും ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ലെന്നും ആസിഫ് പറഞ്ഞപ്പോൾ ആ ആശങ്ക മാറി. സംസാരത്തിനിടെ ആസിഫ് പറഞ്ഞതിന്റെ പൊരുളും എനിക്ക് മനസ്സിലാകുകയായിരുന്നു. അത്രമേൽ വിനയവും താഴ്മയുമുള്ള ഒരു ’താര’ത്തെ കാണുക എളുപ്പമല്ല. ആസിഫിന്റെ വിജയങ്ങൾക്ക് പിന്നിൽ ഈ വിനയമാകണം ശക്തി.

രസകരമായ ഈ നിമിഷങ്ങൾ ഏറ്റവും പ്രിയപ്പെട്ട ഒരു സൗഹൃദം എനിക്ക് സമ്മാനിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com