നടി മഞ്ജു പിള്ളയെ ഞെട്ടിച്ച് മകൾ ദയ സുജിത്ത്. അമ്മയുടെ മുഖം കയ്യിൽ പച്ച കുത്തിയാണ് ദയ മഞ്ജുവിനെ ഞെട്ടിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇതിന്റെ വിഡിയോ. മകളുടെ സർപ്രൈസ് കണ്ട് വികാരാധീനയാകുന്ന മഞ്ജുവിനേയും വിഡിയോയിൽ കാണാം.
ദിയയുടെ ഇടതു കയ്യിലായാണ് അമ്മയുടെ മുഖം പതിപ്പിച്ചത്. 'പട്ടിയുടെ മാത്രമല്ല അമ്മയുടെ മുഖവും എന്റെ കയ്യിലുണ്ട്. ഇപ്പോൾ സന്തോഷമായില്ലേ' എന്നാണ് ദയ ചോദിക്കുന്നത്. തന്നെ തോൽപ്പിച്ചു കളഞ്ഞു എന്നായിരുന്നു താരത്തിന്റെ മറുപടിയ ടാറ്റൂ കണ്ട് കണ്ണ് നിറഞ്ഞ് മകളെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന മഞ്ജുവിനേയും വിഡിയോയിൽ കാണാം. മകളുടെ നെറ്റിയിൽ ചുംബിക്കുന്ന ചിത്രം മഞ്ജു പിള്ള സ്വന്തം കയ്യിൽ പച്ച കുത്തിയിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടാറ്റൂ ആർട്ടിസ്റ്റായ കുൽദീപാണ് വിഡിയോ പങ്കുവച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. ഹൃദയത്തിലും കൈയിലും മോൾ ചേർത്ത് വച്ചിരിക്കുന്ന മുഖം അമ്മയുടെ മുഖം, അത് കണ്ടപ്പോൾ അമ്മയുടെ മുഖത്ത് വിരിഞ്ഞ അഭിമാനം, സന്തോഷം കണ്ടപ്പോൾ ഞങ്ങളുടെയും മനസ് നിറഞ്ഞു.. ചേച്ചി.- എന്നാണ് ഒരാൾ കുറിച്ചത്. അമ്മയുടെ മകൾ എന്നാണ് മറ്റൊരാളുടെ കമന്റ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക