സൂര്യയ്ക്ക് പിന്നാലെ വിജയ്ക്കൊപ്പം; ദളപതി 69ൽ വില്ലനാകാൻ ബോബി ഡിയോൾ

അടുത്ത വർഷം ഒക്ടോബറിൽ ചിത്രം തിയറ്ററുകളിലെത്തും.
Thalapathy 69
ദളപതി 69ൽ വില്ലനാകാൻ ബോബി ഡിയോൾ ഇൻസ്റ്റ​ഗ്രാം
Published on
Updated on

ദളപതി 69 ന്റെ താരനിര ഒന്നൊന്നായി അണിയറപ്രവർത്തകർ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ താരനിര ഇതിനോടകം തന്നെ പ്രേക്ഷകരെ ആവേശത്തിലാക്കി കഴിഞ്ഞു. കെവിഎൻ പ്രൊഡക്ഷൻ ആണ് ദളപതി 69 നിർമ്മിക്കുന്നത്. ഇപ്പോഴിതാ ബോളിവുഡിന്റെ സൂപ്പർ നായകൻമാരിലൊരാളായ ബോബി ഡിയോളും ചിത്രത്തിന്റെ ഭാ​ഗമാകുന്നുവെന്നാണ് പുതിയ വിവരം.

വില്ലനായാണ് ബോബി ചിത്രത്തിലെത്തുക എന്നാണ് റിപ്പോർട്ടുകൾ. അനിരുദ്ധ് രവിചന്ദർ ആണ് ദളപതി 69 സം​ഗീതമൊരുക്കുന്നത്. അടുത്ത വർഷം ഒക്ടോബറിൽ ചിത്രം തിയറ്ററുകളിലെത്തും. സൂര്യ നായകനായെത്തുന്ന കങ്കുവയിലും ബോബി സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Thalapathy 69
നാലാമതും വിവാ​ഹിതയാകുന്നു; സേവ് ദ് ഡേറ്റ് ചിത്രവുമായി വനിത വിജയകുമാർ

ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉടനെ പുറത്തുവരും. വെങ്കട് പ്രഭു സംവിധാനം ചെയ്ത ദ് ​ഗോട്ട് ആണ് വിജയ്‌യുടെ ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഇരട്ട വേഷത്തിലായിരുന്നു ചിത്രത്തിൽ വിജയ് എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com