മുംബൈ: മുംബൈ: നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് വെടിയേറ്റ സംഭവത്തില്‍ സമാന്തര അന്വേഷണം ആരംഭിച്ച് മുംബൈ ക്രൈം ബ്രാഞ്ച്. തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ന്നു എന്നാണ് ഗോവിന്ദ പൊലീസിനോട് പറഞ്ഞത്.
സംഭവത്തില്‍ ഗോവിന്ദയുടെ മൊഴി പൊലീസ് തള്ളുന്നില്ലെങ്കിലും പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. തോക്കിന് 20 കൊല്ലം പഴക്കമുണ്ടെന്നും അദ്ദേഹം പൊലീസിനോടു വ്യക്തമാക്കിയിട്ടുണ്ട്. ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ മുംബൈ ക്രൈംബ്രാഞ്ചും സംഭവത്തില്‍ സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോവിന്ദയുടെ തോക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വൈകാതെ താരത്തെ വീണ്ടും ചോദ്യംചെയ്യും. സംഭവത്തില്‍ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ദയാ നായിക്കിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ചൊവ്വാഴ്ച ആശുപത്രിയിലെത്തി നടനുമായി സംസാരിച്ചു. സംഭവം നടക്കുമ്പോള്‍ തനിച്ചായിരുന്നുവെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞതായാണ് വിവരം. കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് നടന്റെ തോക്ക് പൊലീസ് പിടിച്ചെടുത്തത്. ഗോവിന്ദയുടെ മകള്‍ ടീന അഹൂജയേയും പൊലീസ് ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ പുലര്‍ച്ചെ 4.45 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ ഇടതു കാല്‍മുട്ടിന് പരിക്കേറ്റ നടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സ്വകാര്യ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്. ഗോവിന്ദയുടെ പരിക്കുകള്‍ ഭേദമാകുന്നതായും വെള്ളിയാഴ്ചയോടെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഭാര്യ സുനിത പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക