നടിയും യൂട്യൂബ് വ്ലോഗറുമായ വനിത വിജയകുമാർ വീണ്ടും വിവാഹിതയാകുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വനിത തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സേവ് ദ് ഡേറ്റ് ചിത്രവും വനിത പങ്കുവച്ചിട്ടുണ്ട്. ഒക്ടോബർ അഞ്ചിനാണ് വിവാഹം. നടനും കൊറിയോഗ്രാഫറുമാണ് റോബര്‍ട്ട്. മമ്മൂട്ടി നായകനായെത്തിയ ‘അഴകൻ’ എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ താരം പിന്നീട് തമിഴകത്ത് അറിയപ്പെടുന്ന ഡാൻസ് കൊറിയോഗ്രാഫറായി മാറി.
ബിഗ് ബോസ് സീസൺ 6 ൽ മത്സരാർഥിയായിരുന്നു. 2020 ലാണ് നടിയുടെ മൂന്നാം വിവാഹബന്ധം വേർപിരിയുന്നത്. വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച ആ വിവാഹബന്ധം അഞ്ചു മാസം മാത്രമേ നീണ്ടു നിന്നുള്ളു. ആദ്യ വിവാഹത്തിലെ രണ്ട് പെണ്‍മക്കളുടെ സമ്മതത്തോടെയായിരുന്നു വനിത മൂന്നാമതും വിവാഹിതയായത്. എഡിറ്റര്‍ പീറ്റർ പോൾ ആയിരുന്നു വരൻ. ആദ്യത്തെ രണ്ടു വിവാഹങ്ങളിൽ നിന്നായി വനിതയ്ക്ക് മൂന്നു കുട്ടികൾ ഉണ്ട്.
2000 ത്തിലാണ് നടൻ ആകാശുമായുള്ള വനിതയുടെ വിവാഹം. 2007–ൽ ഈ ബന്ധം വേർപെടുത്തി. അതിൽ രണ്ടു കുട്ടികൾ. അതേ വർഷം തന്നെ ബിസിനസുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. 2012 ൽ ഇവർ വിവാഹമോചിതരായി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തമിഴ് നടൻ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. വിജയ്‌യുടെ നായികയായി ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. അഭിനയത്തിന് പുറമേ ആങ്കറിങ്ങും ചെയ്യുന്നുണ്ട് താരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക