തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് വേട്ടയ്യൻ ട്രെയ്‍ലർ പുറത്ത്. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജിനികാന്തിനൊപ്പം അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൊലീസ് എൻകൗണ്ടറിനെക്കുറിച്ചാണ് ചിത്രം പറയുന്നത്. അമിതാഭ് ബച്ചൻ രജിനി കോമ്പോയും ട്രെയ്‌ലറിന്റെ ഹൈലൈറ്റാണ്.
ക്രൈം ആക്ഷൻ ത്രില്ലറായാണ് ചിത്രമൊരുക്കിയിരിക്കുന്നത്. എൻകൗണ്ടർ സ്പെഷ്യലിസ്റ്റായാണ് ചിത്രത്തിൽ രജിനിയെത്തുക. സിനിമയിൽ രജിനികാന്തിന്റെ ഭാര്യയായാണ് മഞ്ജു വാര്യർ എത്തുന്നത്. താര എന്നാണ് മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ പേര്. പാട്രിക് എന്ന കഥാപാത്രമായി ഫഹദും ചിത്രത്തിലെത്തുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം. വേട്ടയ്യന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവിസാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് വേട്ടയ്യന്‍ റിലീസിനൊരുങ്ങുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക