കുടുംബത്തിനൊപ്പം പിറന്നാൾ ആഘോഷിച്ച് നടൻ സിദ്ദിഖ്. പിറന്നാൾ ആശംസകൾക്കൊപ്പം സിദ്ദിഖിന്റെ മകനും നടനുമായ ഷഹീൻ സിദ്ദിഖാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. 'ഹാപ്പി ബര്‍ത്ത്ഡേ വാപ്പിച്ചി' എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ.
ഷഹീന്റെ കുഞ്ഞിന്റെ നാലു കെട്ടായിരുന്നു കഴിഞ്ഞ ദിവസം. നൂലുകെട്ട് ചിത്രങ്ങളാണ് ഷഹീൻ പങ്കുവച്ചത്. സിദ്ദിഖ് കുഞ്ഞിന് നൂലു കെട്ടുന്നതും ചിത്രങ്ങളിലുണ്ട്. സിദ്ദിഖിന്റെ ഭാര്യയേയും മക്കളേയുമെല്ലാം ചിത്രങ്ങളിൽ കാണാം. പീഡനക്കേസിൽ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്നതിനിടെയാണ് താരം 62ാം പിറന്നാൾ ആഘോഷിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നടി നൽകിയ പീഡന പരാതിയിൽ ഇക്കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജ്യാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് സിദ്ദിഖ് ഒളിവിൽ പോയിരുന്നു. ഇപ്പോൾ പിറന്നാൾ ആഘോഷത്തിന്റെ ചിത്രം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വിമർശനസ്വരങ്ങളും ഉയരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക