വളരെ വൈകി ഇൻസ്റ്റഗ്രാം ഉപയോഗിച്ച് തുടങ്ങിയ നടനാണ് വിജയ്. ഇൻസ്റ്റഗ്രാമിൽ ലെയ്റ്റായാണെത്തിയതെങ്കിലും 12 മില്യൺ ഫോളോവേഴ്സുമായി തന്റെ യാത്ര തുടരുകയാണ് താരം. 28 ഓളം പോസ്റ്റുകളാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം പങ്കുവച്ചിരിക്കുന്നത്. എന്നാൽ 12 മില്യൺ ഫോളോവേഴ്സുണ്ടെങ്കിലും ഒരാളെയും വിജയ് തിരിച്ച് ഫോളോ ചെയ്തിട്ടില്ല.
ഇൻസ്റ്റഗ്രാമിൽ അത്ര സജീവമല്ല ദളപതി. ഇടയ്ക്ക് വന്ന് സിനിമയുമായി ബന്ധപ്പെട്ട പോസ്റ്ററുകളോ വിഡിയോയോ പോസ്റ്റ് ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തീ പാറിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ പുതിയ പോസ്റ്റ്. ഗോട്ട് എന്ന് എഴുതിയ ഒരു മോതിരം ഇട്ട് കൊണ്ട് നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
മൂന്ന് മണിക്കൂറില്‍ 1.7 മില്യണ്‍ ലൈക്കുകളാണ് ഈ ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്. അറുപതിനായിരത്തോളം കമന്‍റുകളും. ദളപതി 69 ന്റെ നിർമ്മാതാവാണ് വിജയ്‌യ്ക്ക് ഗോട്ട് മോതിരം സമ്മാനിച്ചതെന്നാണ് റിപ്പോർട്ട്. ദളപതി 69 പൂജ ചടങ്ങിന് ചെന്നൈയില്‍ എത്തിയപ്പോഴാണ് ഇത് സമ്മാനിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.
സെപ്റ്റംബർ 5ന് പുറത്തിറങ്ങിയ ദ് ഗോട്ട് ആണ് വിജയ്‌യുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക