നടൻ രാജേന്ദ്ര പ്രസാദിന്റെ മകൾ ​അന്തരിച്ചു

ഗായത്രിയുടെ മകൾ സായ് തേജസ്വിനി ബാലതാരമാണ്
Rajendra Prasad's daughter Gayathri
രാജേന്ദ്ര പ്രസാദിന്റെ മകൾ ​അന്തരിച്ചു
Published on
Updated on

ഹൈദരാബാദ്: തെലുങ്ക് നടൻ രാജേന്ദ്ര പ്രസാദിന്റെ മകൾ ​ഗായത്രി അന്തരിച്ചു. 38 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അപ്രതീക്ഷിത വിയോ​ഗം. തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ​ഗായത്രിയുടെ വിയോ​ഗം.

നെഞ്ചുവേദനയെ തുടർന്ന് ഗായത്രിയെ വെള്ളിയാഴ്ച രാത്രി ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ, ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.

സിനിമ ഷൂട്ടിങ്ങിനിടെയാണ് രാജേന്ദ്ര പ്രസാദ് മകളുടെ വിയോ​ഗ വാർത്ത അറിഞ്ഞത്. തെലുങ്ക് സിനിമയിലെ പ്രമുഖർ ഉൾപ്പടെ വീട്ടിലെത്തി രാജേന്ദ്ര പ്രസാദിനെ ആശ്വസിപ്പിച്ചു. നടന്മാരായ അല്ലു അർജുൻ, ചിരഞ്ജീവി ഉള്‍പ്പടെയുള്ളവര്‍ ഹൈദരാബാദിലെ വീട്ടിലെത്തി അദ്ദേഹത്തെ ആശ്വസിപ്പിച്ചു.

തെലുങ്കിലെ പ്രശസ്ത കൊമേഡിയനാണ് രാജേന്ദ്ര പ്രസാദ്. തെലുങ്ക്, തമിഴ് ഉൾപ്പടെ നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രഭാസ് ചിത്രം ‘കൽക്കി’യിൽ റൂമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഗായത്രിയുടെ മകൾ സായ് തേജസ്വിനി ബാലതാരമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com