'ആ ഒറ്റക്കാരണത്താൽ എന്റെ ട്രാക്ക് തള്ളിക്കളഞ്ഞു': ആടുജീവിതം ​ഗ്രാമിയിൽ‌ പരി​ഗണിക്കാതിരുന്നതിന്റെ കാരണം പറഞ്ഞ് റഹ്മാൻ‌

'ഗ്രാമിക്കും ഓസ്കറിനുമൊക്കെ ഒരുപാട് മാനദണ്ഡങ്ങളുണ്ട്. അതെല്ലാം നൂറ് ശതമാനം പാലിച്ചെങ്കിൽ മാത്രമേ പുരസ്കാരത്തിനു പരിഗണിക്കൂ'
A R RAHMAN
എ ആർ റഹ്മാൻഫെയ്സ്ബുക്ക്
Published on
Updated on

പൃഥ്വിരാജും ബ്ലെസിയും ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രമാണ് ആടുജീവിതം. ചിത്രത്തിലെ എ ആർ റഹ്മാൻ ഒരുക്കിയ സം​ഗീതം വലിയ രീതിയിൽ കയ്യടി നേടിയിരുന്നു. ചിത്രത്തിലെ സം​ഗീതത്തെ സംസ്ഥാന അവാർഡ്സിന് പരി​ഗണിക്കാതിരുന്നതും വലിയ ചർച്ചയായിരുന്നു. ഇപ്പോൾ ആടുജീവിതത്തെ ​ഗ്രാമി അവാർ‌ഡ്സിന് പരി​ഗണിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് എ ആർ റഹ്മാൻ. സം​ഗീതത്തിന്റെ ദൈർഘ്യക്കുറവ് കാരണമാണ് ചിത്രത്തെ തള്ളിയത് എന്നാണ് റഹ്മാൻ പറയുന്നത്.

‘ഗ്രാമിക്കും ഓസ്കറിനുമൊക്കെ ഒരുപാട് മാനദണ്ഡങ്ങളുണ്ട്. അതെല്ലാം നൂറ് ശതമാനം പാലിച്ചെങ്കിൽ മാത്രമേ പുരസ്കാരത്തിനു പരിഗണിക്കൂ. ആടുജീവിതം എന്ന ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ അവർ നിർദേശിച്ച ദൈർഘ്യത്തേക്കാൾ ഒരു മിനിറ്റ് കുറവായിപ്പോയി സംഗീതത്തിന്. ആ ഒറ്റക്കാരണത്താൽ എന്റെ ട്രാക്ക് തള്ളിക്കളഞ്ഞു.- റഹ്മാൻ പറഞ്ഞു.

പൊന്നിയിൽ സെൽവന്റെ ഒന്നും രണ്ടും ഭാഗങ്ങളിലെ സൗണ്ട് ട്രാക്കുകൾ ഓസ്കറിനും ഗ്രാമിക്കും വേണ്ടി അയയ്ക്കാൻ പദ്ധതിയിട്ടിരുന്നെന്നും എന്നാൽ ചില പ്രതികൂല സാഹചര്യം കൊണ്ട് അതിനു കഴിഞ്ഞില്ലെന്നുമാണ് റഹ്മാൻ പറയുന്നത്. ഗ്രാമിയുടെ ടിക് ബോക്സ് നാം വിചാരിക്കുന്നതിലും വലുതാണ്. അവർ പറയുന്ന മാനദണ്ഡങ്ങൾ മുഴുവൻ ശരിയായെങ്കിൽ മാത്രമേ പുരസ്കാരത്തിനു പരിഗണിക്കൂവെന്നും സം​ഗീത സംവിധായകൻ കൂട്ടിച്ചേർത്തു.

മലയാളത്തിൽ നിന്ന് രണ്ട് സിനിമകൾ ഇത്തവണ മത്സര രം​ഗത്തുണ്ട്. സുഷിൻ ശ്യം ഒരുക്കിയ ആവേശത്തിലേയും മഞ്ഞുമ്മൽ ബോയ്സിലേയും ​ഗാനങ്ങളാണ് ​ഗ്രാമിയിലേക്ക് യോ​ഗ്യത നേടിയത്. വിഷ്വല്‍ മീഡിയ വിഭാഗത്തിലെ ബെസ്റ്റ് സ്‌കോര്‍ സൗണ്ട് ട്രാക്കിനായി മഞ്ഞുമ്മല്‍ ബോയ്‌സിലെ സംഗീതവും ബെസ്റ്റ് കംപൈലേഷന്‍ സൗണ്ട്ട്രാക്ക് വിഭാഗത്തിലേക്ക് ആവേശത്തിലെ സംഗീതവുമാണ് അയച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com